Headlines

Webdesk

സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം

സംസ്ഥാനത്ത് സ്‌കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറക്കും. നേരത്തെയുള്ള മാർഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച തുറക്കുന്നത്. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. ക്ലാസുകളുടെ സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്കു ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് മന്ത്രി അറിയിച്ചു. നാളെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദ്യാഭ്യാസ മന്ത്രി യോഗം ചേരും. നിലവിലെ രീതി…

Read More

വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ..

ഭാരം കുറക്കുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു… പിസ, ബർ​ഗർ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടാൻ കാരണമാകും. കാർബോഹൈഡ്രേറ്റ്‌സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നത്. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത്…

Read More

ഛത്തിസ്ഗഢീൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു

  ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. 168 ബറ്റാലിയൻ അസി. കമാൻഡന്റ് എസ് ബി ടിർക്കി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഒരു ജവാന് ഏറ്റുമുട്ടലിൽ പരുക്കേറ്റു. ബസഗുഡ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിമാപൂർ-പുത്കൽ മേഖലയിലാണ് വെടിവെപ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

Read More

വിദ്യാർഥിനികൾക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസ്; പ്രതികൾക്കെതിരെ പോക്‌സോ ചുമത്തി ​​​​​​​

  എറണാകുളം നോർത്തിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ചുരുളഴിയുന്നത് പീഡനക്കേസ്. രണ്ട് യുവാക്കളും രണ്ട് സ്‌കൂൾ വിദ്യാർഥിനികളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ മയക്കുമരുന്ന് നൽകി തങ്ങളെ പീഡിപ്പിച്ചിരുന്ന വിവരം പുറത്തുപറയുന്നത്. ഇതോടെ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ ചുമത്തി കാറിന്റെ ഡിക്കിയിൽ നിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു. പെൺകുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിന് ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ യുവാക്കൾ പെൺകുട്ടികൾക്ക് എംഡിഎംഎയും എൽ എസ് ഡി സ്റ്റാമ്പും നൽകിയിരുന്നു. തൃപ്പുണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റിയൻ,…

Read More

ഇനിയിപ്പോ എന്തുചെയ്യും: കൃണാലും ദീപക് ഹൂഡയും ലക്‌നൗവിൽ, അശ്വിനും ബട്‌ലറും രാജസ്ഥാനിൽ

  ഐപിഎൽ താരലേലം പുരോഗമിക്കുന്നതിനിടെ ചില കൗതുകകരമായ വിശേഷങ്ങളും ഉണ്ടാകുകയാണ്. മിത്രങ്ങളെല്ലാം വെവ്വേറെ ടീമുകളിലായി ചിതറിയപ്പോൾ ചില ശത്രുക്കളാകട്ടെ ഒരു ടീമിലുമെത്തി. ഇതിലേറ്റവും ശ്രദ്ധേയം ലക്‌നൗ സൂപ്പർ ജയന്റ്‌സിലെ താരങ്ങളുടെ കാര്യമാണ് കൃണാൽ പാണ്ഡ്യയും ദീപക് ഹൂഡയും ഇരുവരും തമ്മിലുള്ള പോര് പണ്ടേ പ്രസിദ്ധമാണ്. 2020ൽ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡക്ക് വേണ്ടി ഒന്നിച്ച് കളിച്ചപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. പോര് ശക്തമായതോടെ ദീപക് ഹൂഡയെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ ഹൂഡ രാജസ്ഥാൻ…

Read More

ഹിജാബ് വിവാദം: കർണാടകയിൽ രണ്ടിടത്ത് സംഘർഷം, മൂന്ന് പേർക്ക് പരുക്കേറ്റു

  കർണാടകയിൽ ഹിജാബ് വിവാദം സംഘർഷത്തിലേക്ക്. രണ്ടിടങ്ങളിലായി നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിലൊരാൾ സ്ത്രീയാണ്. നല്ലൂർ, ദാവൻഗിരി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത് നല്ലൂരിൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഒരു യുവാവിന് വെട്ടേറ്റു. തലയ്ക്കും പുറത്തും പരുക്കേറ്റ ദിലീപ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ഒരു സ്ത്രീക്കും പരുക്കേറ്റു ദാവൻഗിരിയിൽ നടന്ന സംഘർഷത്തിൽ നാഗരാജ് എന്ന യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പോലീസ് ലാത്തി വീശി. ഹിജാബ് നിരോധനത്തെ അനുകൂലിച്ചതിനെ തുടർന്നാണ് നാഗരാജിന്…

Read More

സംസ്ഥാനത്ത് ഇന്ന് 15,184 പേർക്ക് കൊവിഡ്, 23 മരണം; 38,819 പേർക്ക് രോഗമുക്തി

  കേരളത്തിൽ 15,184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂർ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂർ 597, വയനാട് 427, കാസർഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,25,011…

Read More

വയനാട് ജില്ലയില്‍ 427 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (12.02.22) 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1160 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163256 ആയി. 157072 പേര്‍ രോഗമുക്തരായി. നിലവില്‍ 4887 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4698 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 870 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 574 പേര്‍ ഉള്‍പ്പെടെ ആകെ 4887…

Read More

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്താണ് മരിച്ചത്. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരനാണ്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജനുവരി 27നാണ് അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രത്യേക വാർഡിലേക്ക് മാറ്റി. കവർച്ച, പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

Read More

വള്ളിക്കുന്നിൽ യുവതി ട്രെയിന് മുന്നിൽ ചാടി മരിച്ച സംഭവം; സ്ത്രീധന പീഡനത്തെ തുടർന്നെന്ന് പരാതി

മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹതയ് ചെയ്തതിന് പിന്നിൽ സ്ത്രീധന പീഡനമെന്ന് പരാതി. ഷാലുവിന്റെ ഭാര്യ ചാലിയം സ്വദേശി ലിജിനയാണ് ആത്മഹത്യ ചെയ്തത്. പണവും സ്വർണവും ആവശ്യപ്പെട്ട് ഷാലുവും വീട്ടുകാരും ലിജിനയെ നിരന്തരം മർദിച്ചിരുന്നതായി സഹോദരി പറയുന്നു ചൊവ്വാഴ്ചയാണ് ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. വിവാഹ സമയത്ത് ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന ഷാലു പിന്നീട് ക്വാറി ബിസിനസ് ആരംഭിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ടതോടെയാണ് ലിജിനയെ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ തുടങ്ങിയത്.

Read More