Headlines

Webdesk

സ്വപ്‌ന സുരേഷിനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും; വിവാദ വെളിപ്പെടുത്തലുകളിൽ വ്യക്തത വരുത്തും

  വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചുവെന്ന ശബ്ദരേഖക്ക് പിന്നിൽ ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഇ ഡി നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സ്വപ്നക്ക് കാവൽ നിന്ന പോലീസുകാരുടെ മൊഴിയെടുത്ത്…

Read More

വിമാനയാത്രക്കിടെ സംഘർഷം; യു.എസ് എയർലൈൻ അടിയന്തരമായി നിലത്തിറക്കി

  വിമാനയാത്രക്കിടെ യാത്രക്കാരൻ അക്രമാസക്തനായതനെ തുടർന്ന് യു.എസ് എയർലൈൻ അടിയന്തരമായി നിലത്തിറക്കി. ലോസ് ഏഞ്ചൽസിൽ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട 1775 നമ്പർ ഫ്ലൈറ്റിലാണ് സംഭവം. ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ കീഴ് പ്പെടുത്തിയ ശേഷം വിമാനം അടിയന്തരമായി കൻസാസിൽ ഇറക്കുകയായിരുന്നു. യാത്രക്കാരന്‍റെ അനിയന്ത്രിതവും ക്രമരഹിതവുമായ പെരുമാറ്റം കാരണം വിമാാനത്തിലെ ജോലിക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം സ്ഥിതീകരിച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.

Read More

റഷ്യ യുദ്ധത്തിനായി എല്ലാം സജ്ജമാക്കി; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

  ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി യൂറോപ്പിൽ പിരിമുറുക്കം തുടരുമ്പോൾ ഉപഗ്രഹ ചിത്രങ്ങളിൽ തെളിയുന്നത് യുദ്ധത്തിനായി എല്ലാം സജ്ജമാക്കിയ റഷ്യൻ സൈനികരുടെ വിന്യാസം. ഏത് നിമിഷവും ഉക്രെയ്നിലേക്ക് ഇരച്ച്കയറാനായി റഷ്യൻ സൈനികർ കാത്തിരിക്കുകയാണെന്നാണ് പ്രതിരോധ വിദഗ്ദ്ധർ ഇപ്പോൾ വിലയിരുത്തുന്നത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ റഷ്യൻ വിന്യാസത്തിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ മേഖലകളിൽ നിരവധി പുതിയ സൈനിക വിന്യാസങ്ങൾ ചിത്രങ്ങൾ പറയുന്നു. സിംഫെറോപോളിന് വടക്കുള്ള ഈ ഉപേക്ഷിക്കപ്പെട്ട എയർഫീൽഡിൽ 550ലധികം സൈനിക…

Read More

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

  നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് ആരോപിക്കുന്നത് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടായിരുന്നില്ല. വധഗൂഢാലോചന കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദീലീപ് പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിൽ…

Read More

പ്രഭാത വാർത്തകൾ

  🔳റഷ്യ നാളെ യുക്രൈന്‍ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവരം എവിടെനിന്നു ലഭിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിത്തുടങ്ങി. മൂന്നു മാസമായി അതിര്‍ത്തിയില്‍ റഷ്യയുടെ ലക്ഷത്തിലേറെ സൈനിക സന്നാഹമുണ്ട്. യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശപൗരന്മാരെ യുക്രൈനില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം…

Read More

പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം

  ന്യൂഡൽഹി: ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ദി​ന​ങ്ങ​ൾ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പൊ​തു​ജ​ന​ങ്ങ​ൾ പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക കൈ​യി​ൽ വീ​ശാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം പ​താ​ക ഉ​പേ​ക്ഷി​ക്കു​ക​യോ നി​ല​ത്തു വ​ലി​ച്ചെ​റി​യു​ക​യോ ചെ​യ്യ​രു​ത്. പ​താ​ക​യു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്തും​വി​ധം ഇ​തു നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Read More

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സം​ഘ​ർ​ഷം; വെ​ള്ളി​യാ​ഴ്ച വ​രെ അ​വ​ധി

  തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ർ​ഷം. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ കോ​ളേ​ജി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങും; പ്രധാനമന്ത്രി

  തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൺപൂരിലെ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ”ഇത്തവണ നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തർപ്രദേശിൽ 10 ദിവസം മുമ്പേ ആഘോഷിക്കും. മാർച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, ഹോളി ആഘോഷങ്ങൾ ആരംഭിക്കും, ”അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ബി.ജെ.പിക്കനുകൂലമായ സാഹചര്യമാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്. തുടർന്നും…

Read More

കുട്ടികള്‍ക്ക് സംസാരം വൈകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  മൂന്നു വയസ്സായ കുട്ടിക്ക് എല്ലാം അറിയാം. പക്ഷേ അറിയാവുന്ന കാര്യങ്ങൾ കൈചൂണ്ടി ആവശ്യപ്പെടുകയുള്ളൂ. ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ? കുട്ടി തനിയെ സംസാരിച്ചു തുടങ്ങുമോ? നാലുവയസ്സുകാരി മിടുക്കി. പക്ഷേ ഉച്ചരിക്കുന്ന വാക്കുകൾ കുറവ്, സ്ഫുടമായി സംസാരിക്കുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട കേസുകളല്ല. അനേകം കുട്ടികൾക്ക് സംസാര വൈകല്യം എന്ന പ്രശ്നമുണ്ട്. പക്ഷേ ചികിത്സ തേടാൻ വൈകുന്നത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാകും. ഒരു കുഞ്ഞിന്റെ വളർച്ചയിൽ സമൂഹത്തിനും അതിന്റെ ചുറ്റുപാടിനും വലിയ പങ്കാണുള്ളത്. വീട്ടിൽ എല്ലാവരുമായി സംസാരിക്കാനും ഇടപഴകാനും…

Read More

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ വിചാരണ കോടതിയിൽ നിന്നും ചോർന്നെന്ന അതി ജീവതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി. എറണാകുളം ജില്ലാ കോടതിയിൽ നിന്നാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ചോർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അതിജീവത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് പരാതി നൽകുകയായിരുന്നു. ഹൈക്കോടതി വിജിലൻസ് ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. നടിയെ ആക്രമിച്ചതിൻറെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നോ എന്ന് അന്വേഷിക്കണമെന്ന് അതിജീവത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതി, ഹൈക്കോടതി…

Read More