Headlines

Webdesk

കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊല്ലം കൊട്ടാരക്കരയിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി ഷമീർ ആലമാണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കുളക്കടയിലെ കട്ടക്കമ്പനി തൊഴിലാളിയാണ് ഇയാൾ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Read More

കണ്ണൂരിലെ ബോംബേറ് കൊല: പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂരിലെ ബോംബേറ് കൊല: പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു കണ്ണൂർ തോട്ടടയിൽ വിവാഹ പാർട്ടിക്കിടെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ കല്യാണ സ്ഥലത്തേക്ക് എത്തിയതും രക്ഷപ്പെട്ടതും ഈ വാഹനത്തിലാണ്. ബോംബ് എത്തിച്ചതും ഇതേ ട്രാവലറിൽ തന്നെയായിരുന്നു അതേസമയം കേസിലെ ഒന്നാം പ്രതി അക്ഷയ്‌നെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന….

Read More

യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസിൽ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ

  പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് മോഷണക്കേസിൽ പിടിയിലായത്. ഇതിൽ ചോദ്യം ചെയ്യുമ്പോഴാണ് യുവാവിനെ കൊലപ്പെടുത്തിയ കാര്യവും പ്രതി വെളിപ്പെടുത്തിയത് പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് പ്രതി മൊഴി നൽകി. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

Read More

ജയ്പൂരിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു; നാല് പോലീസുകാർ അടക്കം അഞ്ച് പേർ മരിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന വാഹനാപകടത്തിൽ നാല് പോലീസുദ്യോഗസ്ഥർ അടക്കം അഞ്ച് പേർ മരിച്ചു. ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് പ്രതിയുമായി പോയ പോലീസിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന പ്രതിയും അപകടത്തിൽ മരിച്ചു നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. ജയ്പൂരിലെ ഭബ്രു മേഖലയിലെ ദേശീയപാതയിൽ നിജാർ വളവിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് വിവരം

Read More

കെ എസ് ഇ ബി ചെയർമാന്റെ പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

  കെ എസ് ഇ ബി ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അറിവോടെ അല്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുൻ മന്ത്രി എംഎം മണിയുടെ ആരോപണവും കൃഷ്ണൻകുട്ടി നിഷേധിച്ചു. ചെയർമാൻ ബി അശോകിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇടത് സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് അശോക് പറഞ്ഞു മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താൻ തിരുവനന്തപുരത്തേക്ക് വന്നതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചത് ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ്. ഇതേക്കുറിച്ച് ഊർജ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു കെ എസ്…

Read More

കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാന കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ആർജെഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു കുറ്റക്കാരനാണെന്ന് വിധിച്ചത്. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന അഞ്ചാമത്തെ കേസിലാണ് വിധി ആദ്യ നാല് കേസുകളിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. 2017 മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം ലഭിച്ചതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ലാലു ബീഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ…

Read More

മൊഴി നൽകാൻ രണ്ട് ദിവസത്തെ സാവകാശം തേടി സ്വപ്‌ന; സമയം അനുവദിച്ച് ഇ ഡി

  വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മൊഴി നൽകാൻ സാവകാശം നൽകണമെന്ന സ്വപ്‌നയുടെ ആവശ്യം ഇ ഡി അംഗീകരിച്ചു. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശമാണ് സ്വപ്‌ന തേടിയത്. നേരിട്ട് ഹാജരായി ആവശ്യപ്പെട്ടത് പ്രകാരമആണ് ഇ ഡി സമയം അനുവദിച്ചത് അഭിഭാഷകനുമായി ചർച്ച നടത്തിയ ശേഷമാണ് സ്വപ്ന ഇ ഡി ഓഫീസിൽ എത്തിയത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി സമ്മർദം ചെലുത്തിയെന്ന ശബ്ദരേഖക്ക് പിന്നിൽ ശിവശങ്കറാണെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഇ ഡി മൊഴിയെടുക്കുന്നത്.

Read More

തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി ആക്രമിക്കപ്പെട്ട നടി

  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ ആക്രമിക്കപ്പെട്ട നടി. കേസിൽ കക്ഷി ചേരാൻ നടി അപേക്ഷ നൽകി. ഹർജി നൽകാൻ സമയം നൽകണമെന്ന് ആവശ്യപ്പട്ടതോടെ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് പാസാക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകണമെന്ന് വ്യക്തമാക്കിയാണ് നടി കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനിടെ കക്ഷി ചേരാൻ ഹർജി നൽകുന്നതിന് സമയം…

Read More

പോക്‌സോ കേസ് കെട്ടിച്ചമച്ചത്; ഹോട്ടലിൽ ഇന്ന് സെലിബ്രിറ്റികളടക്കമുണ്ടായിരുന്നു: അഞ്ജലി

കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് ന്യായീകരണവുമായി പ്രതി അഞ്ജലി റീമ ദേവ്. പരാതിക്കാരി സ്വമേധയ മകളെയും കൂട്ടി പബ്ബിലെത്തിയതാണ്. സെലിബ്രിറ്റികൾ അടക്കമുള്ളവർ ഉണ്ടായിരുന്ന അവിടെ പീഡനം നടന്നിട്ടില്ല. ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും അഞ്ജലി പറയുന്നു  

Read More

യുക്രൈനെ റഷ്യ ബുധനാഴ്ചയോടെ ആക്രമിച്ചേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യൻ ആക്രമണം ബുധനാഴ്ചയോടെയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റ്. ഫേസ്ബുക്ക് വഴിയാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി ഇക്കാര്യം അറിയിച്ചത്. എന്നാൽ വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം സെലൻസ്‌കി വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു സെലൻസ്‌കി ഫേസ്ബുക്ക് വഴി പ്രതികരിച്ചത്. യുക്രൈനെ റഷ്യ ആക്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ…

Read More