Headlines

Webdesk

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; സ്ത്രീയടക്കം എട്ട് പേർ പിടിയിൽ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ സ്ത്രീയടക്കം എട്ട് പേർ പിടിയിലായി. ഇവരിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൂന്ന് കാറുകളും പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ട് പേർ വധക്കേസ് പ്രതികളാണ് രഹസ്യ വിവരത്തെ തുടർന്നാണ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. ഗൾഫിൽ ഒന്നിച്ച് ജോലി ചെയ്തവരാണ് പ്രതികൾ. നാല് പേർ മയക്കുമരുന്ന് വാങ്ങുന്നതിനും നാല് പേർ വിൽക്കുന്നതിനുമായാണ് ഹോട്ടലിൽ ഒത്തുകൂടിയത്. കൊല്ലത്ത് നിന്നുള്ള സ്ത്രീയടക്കം നാല് പേരാണ് വാങ്ങാനെത്തിയവർ. കൊല്ലം സ്വദേശിനി…

Read More

കെ എസ് ഇ ബി ചെയർമാന്റെ ആരോപണം: മന്ത്രിക്ക് പറയാനുള്ളത് പറയിപ്പിച്ചതാണോയെന്ന് എംഎം മണി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എസ് ഇ ബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ. ബി അശോകിന്റെ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി വൈദ്യുതി വകുപ്പ് മുൻ മന്ത്രി എംഎം മണി. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് മണി ചോദിച്ചു. മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്. അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിച്ചു മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല. താൻ…

Read More

24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ്; 347 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളേക്കാൾ 19.6 ശതമാനത്തിന്റെ കുറവ് ഇന്നുണ്ടായി. 24 മണിക്കൂറിനിടെ 347 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,09,358 ആയി. നിലവിൽ 4.23,127 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.17 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. പ്രതിദിന…

Read More

നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടിൽ ആളില്ലായിരുന്നത് വൻ അപകടമൊഴിവാക്കി

താമരശ്ശേരി ചുങ്കത്ത് നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മുക്കം റോഡിൽ അത്തായക്കണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഈ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നവർ കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് താമസം മാറിയത്. വീട്ടിൽ ആളില്ലായിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. വീട് പൂർണമായും തകർന്നു. ആർക്കും പരുക്കില്ല.  

Read More

ജ്വല്ലറി തട്ടിപ്പ്: മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ റെയ്ഡ്

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന. ഇരുവരുടെയും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ആകെ ഒമ്പത് ഇടങ്ങളിലാണ് റെയ്ഡ് ഫാഷൻ ഗോൾഡിന്റെ പേരിൽ ലീഗ് നേതാക്കൾ ആകെ 800 പേരിൽ നിന്നായി 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കബളിപ്പിക്കാനായി ലീഗ് നേതാവ് കമറുദ്ദീനും പൂക്കോയ…

Read More

തലമുറ മാറ്റം: വിൻഡീസിനെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയുടെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തിനെ തെരഞ്ഞെടുത്തു. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. കെ എൽ രാഹുൽ പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായതോടെയാണ് പന്തിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 16ന് കൊൽക്കത്തയിൽ നടക്കും. ഇന്ത്യൻ ടീമിൽ തലമുറ മാറ്റത്തിന്റെ സൂചനകളാണ് കാണുന്നത്. രോഹിതിന് ശേഷം ഭാവിയിൽ പന്ത് ഇന്ത്യൻ ടീം നായകനായേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് വിൻഡീസിനെതിരായ പരമ്പരയിൽ അദ്ദേഹത്തെ…

Read More

കാസർകോട് നിരവധി കൊലക്കേസുകളിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അണങ്കൂരിൽ കൊലക്കേസുകളിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജെപി കോളനി സ്വദേശി ജ്യോതിഷാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് കരുതുന്നു. സൈനുൽ ആബിദ് കൊലക്കേസ് മുതൽ പല കൊലക്കേസുകളിൽ പ്രതിയാണ് ജ്യോതിഷ്. മാസങ്ങൾക്ക് മുമ്പ് ജ്യോതിഷിന് മേൽ പോലീസ് കാപ്പ ചുമത്തിയിരുന്നു.

Read More

പത്തനംതിട്ടയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  പത്തനംതിട്ട വയ്പൂരിൽ പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹാണ് അറസ്റ്റിലായത്. നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. രക്ഷിതാക്കൾ മദ്രസാ അധ്യാപകന്റെ ചെയ്തികളെ പറ്റി മദ്രസയിൽ പരാതി പറഞ്ഞിട്ടും ഇയാൾ ഉപദ്രവം തുടരുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിൽ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. മദ്രസയിൽ നിന്നാണ് മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ രഹസ്യമൊഴി അടക്കം ശേഖരിച്ച് വിശദമായ അന്വേഷണത്തിനാണ്…

Read More

കോഴിക്കോട് ശബരിമല തീർഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

  കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. കർണാടക സ്വദേശികളാണ് മരിച്ചവർ. 12 പേർക്ക് അപകടത്തിൽ പരുക്കേറ്റു പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പുലർച്ചെ അഞ്ചരയോടെയാണ് അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്.  

Read More

എസ് എഫ് ഐ സ്ഥാനാർഥി ടി സി വാങ്ങിപ്പോയി; യൂണിവേഴ്‌സിറ്റി കോളജ് ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം കെ.എസ്.യുവിന്

  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നാൽപത് വർഷത്തിന് ശേഷം ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം കെ എസ് യുവിന് ലഭിച്ചു. എസ് എഫ് ഐയുടെ സ്ഥാനാർഥി ടി സി വാങ്ങി പോയതിനെ തുടർന്നാണ് കെ എസ് യു തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ് എഫ് ഐ പറഞ്ഞു ജനുവരി 25നാണ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡിനെ തുടർന്ന് ഇലക്ഷൻ മാറ്റിവെച്ചു. എസ് എഫ് ഐ സ്ഥാനാർഥിയായിരുന്ന അൽ അയ്‌ന ജാസ്മിന് ഇതിനിടക്ക് കോട്ടയം മെഡിക്കൽ…

Read More