Headlines

Webdesk

അമ്പലമുക്ക് കൊലപാതകം: പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാർ, കയ്യേറ്റ ശ്രമം

  തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. കൊലപാതകം നടന്ന അലങ്കാര ചെടിക്കടയിൽ പ്രതി രാജേന്ദ്രനെ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പ്രതിക്ക് നേരെ അസഭ്യവർഷം നടത്തിയായിരുന്നു കയ്യേറ്റ ശ്രമം കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. തമിഴ്‌നാട് തോവള സ്വദേശിയായ രാജേന്ദ്രനെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിരവധി പേരാണ് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് അമ്പലമുക്കിൽ തടിച്ചു കൂടിയത്. നാട്ടുകാരുടെ രോഷപ്രകടനം അതിര് വിടുമെന്ന്…

Read More

കണ്ണൂർ ബോംബേറ് കൊല: ഒരാൾ അറസ്റ്റിൽ, മുഖ്യ പ്രതി സംസ്ഥാനം വിട്ടതായി സൂചന

  കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹം മാറ്റാൻ വൈകിയതിനെ വീഴ്ചയായി കാണാൻ കഴിയില്ലെന്നും തലയോട്ടി ചിന്നിച്ചിതറിയ സ്ഥലത്ത് സയന്റിഫിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും എ സി പി സദാനന്ദൻ പറഞ്ഞു റിജുൽ, സനീഷ്, ജിജിൽ എന്നീ മൂന്ന് പേരെ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഈ ബോംബ് ജിഷ്ണുവിന്റെ…

Read More

ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ വി എസ് നൽകണമെന്ന മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ

  മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വി എസ് 10.10 ലക്ഷം രൂപ നൽകണമെന്ന സബ് കോടതി വിധിയാണ് തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തത്. കേസ് വീണ്ടും 22ന് പരിഗണിക്കും 213 ഓഗസ്റ്റിൽ സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ വി എസ് അഴിമതി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. അതിനെതിരെയാണ്…

Read More

നമ്പർ 18 ഹോട്ടൽ പീഡനം: റോയിക്കും അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്

  കൊച്ചി നമ്പർ 18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് റോയ് വയലാട്ടിനും സഹായി അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കും. കേസിൽ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ഡിസിപി പറഞ്ഞു പരാതി നൽകിയ രണ്ട് പേരുടയും മൊഴി രേഖ്പപെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരെ ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചത്. മോഡലുകളുടെ മരണത്തിൽ സിബിഐ അന്വേഷണം…

Read More

24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ്; 346 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 346 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 91,930 പേർ രോഗമുക്തരായി. നിലവിൽ 4,78,882 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 5,09,011 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 4,16,77,641 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Read More

54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു; നീക്കം ചെയ്യാൻ ആപ്പ് സ്റ്റോറുകൾക്ക് നിർദേശം

  കേന്ദ്ര സർക്കാർ 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു. ആഭ്യന്തര സുരക്ഷ മുൻനിർത്തിയാണ് ആപുകൾ നിരോധിച്ചതെന്നാണ് റിപ്പോർട്ട്. ചൈന അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് 54 ആപ്പുകൾ കൂടി നിരോധിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക്…

Read More

ഡുപ്ലെസിസിനായി ബാംഗ്ലൂർ ഏഴ് കോടി മുടക്കിയത് വെറുതെയല്ല; ആർ സി ബിയുടെ നായകനായേക്കും

  ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഫാഫ് ഡുപ്ലെസിസ്. ചെന്നൈയുടെ കിരീട നേട്ടങ്ങളിലെല്ലാം വ്യക്തമായ മുദ്രയും അദ്ദേഹം പതിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമൻ കൂടിയായിട്ടും ഇത്തവണ ഡുപ്ലെസിസിനെ നിലനിർത്താൻ ചെന്നൈ തയ്യാറായിരുന്നില്ല. സി എസ് കെ വിട്ടൊഴിഞ്ഞപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ഏഴ് കോടി രൂപക്കാണ് ഡുപ്ലെസിസിനെ ആർ സി ബി സ്വന്തമാക്കിയത്. കോഹ്ലി രാജിവെച്ചതോടെ പുതിയ ഒരു നായകനെ തേടിക്കൊണ്ടിരിക്കുന്ന ആർ സി ബിക്ക് ഡുപ്ലെസിസിന്റെ വരവ് ആശ്വാസം കൂടിയാണ്….

Read More

അൻസി കബീറിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ബന്ധുക്കൾ

  ദുരൂഹമായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ രംഗത്ത്. പോക്‌സോ കേസ് പ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയി വയലാട്ടിനെതിരെയാണ് ബന്ധുക്കൾ രംഗത്തുവന്നത്. അൻസിയുടെ മരണത്തിൽ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് അൻസിയുടെ അമ്മാവൻ നസീം പറഞ്ഞു റോയ് വയലാട്ടിന്റെ ഹോട്ടലിൽ നിന്ന് മടങ്ങുമ്പോഴാണ് അൻസി കബീറും അഞ്ജന ഷാജിയും മരിക്കുന്നത്. റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചൻ കാറിൽ…

Read More

പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നു

  അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കേസിൽ രണ്ടാം തവണയാണ് ഇ ഡി ഷാജിയെ ചോദ്യം ചെയ്യുന്നത്. 2014ൽ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ ംെ ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ് അന്ന് അഴീക്കോട് എംഎൽഎ ആയിരുന്നു കെ എം ഷാജി. മുസ്ലിം ലീഗ് നേതാവ് തന്നെയാണ് ഷാജിക്കെതിരെ പരാതി നൽകിയത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ്…

Read More

ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് ഉത്തരവാദിത്വം: കേരളത്തിനെതിരായ പരാമർശത്തെ ന്യായീകരിച്ച് യോഗി

  കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കെതിരെ നടത്തിയ പരാമർശത്തെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് യോഗി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനായില്ലെങ്കിൽ യുപി കേരളവും ബംഗാളും കാശ്മീരുമായി മാറുമെന്നായിരുന്നു യോഗിയുടെ പരാമർശം. ഇതിനെതിരെ ദേശീയ തലത്തിൽ തന്നെ വ്യാപകമായ എതിർപ്പുയർന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് യോഗിയുടെ ന്യായീകരണം. ഇവർ ബംഗാളിൽ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. നിങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയും…

Read More