Headlines

Webdesk

ബോംബെറിഞ്ഞത് വിവാഹസംഘത്തെ ആനയിക്കുന്നതിനിടെ; ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു

  കണ്ണൂർ തോട്ടടയിൽ വിവാഹ സംഘത്തോടൊപ്പമെത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബോംബ് എറിഞ്ഞയാളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ നാല് പേർ നേരിട്ട് ഉൾപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ മൂന്ന് പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ബോംബ് എറിഞ്ഞതെന്ന് സംശയിക്കുന്ന മിഥുൻ എന്നയാൾക്കായി തെരച്ചിൽ തുടങ്ങി മിഥുനാണ് ബോംബ് എറിഞ്ഞതെന്ന് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. വിവാഹ പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വധുവിനെയും വരനെയും ആനയിച്ചു കൊണ്ടുവരുന്ന വീഡിയോയിൽ പ്രതികളും കൊല്ലപ്പെട്ടയാളും ഉൾപ്പെട്ടിട്ടുണ്ട്. ഏച്ചൂൽ…

Read More

യുപിയിൽ രണ്ടാം ഘട്ടം; ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ്

  ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ജയിലിലുള്ള എസ് പി നേതാവ് അസം ഖാൻ, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, ബിജെപിയിൽ നിന്ന് രാജിവെച്ച ധരംപാൽ സിംഗ് എന്നിവർ ഇന്ന് ജനവിധി തേടുന്നുണ്ട് ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 81 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് ഉത്തരാഖണ്ഡിൽ…

Read More

പിഎസ്എൽവി സി52 വിജയകരമായി വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ

  പിഎസ്എൽവി സി52 വിജയകരമായി വിക്ഷേപിച്ചു. മൂന്ന് ഉപഗ്രഹങ്ങളെയും നിർദിഷ്ട ഭ്രമണ പഥത്തിൽ എത്തിക്കാനായി. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നുവിത്. 2022ലെ ആദ്യ വിക്ഷേപണവും റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 01 ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം, ഇസ്പയർ സാറ്റ് 1, ഐഎൻഎസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു.  

Read More

ആഴ്ചകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു; 21 മുതൽ സാധാരണ നിലയിലേക്ക്

  സംസ്ഥാനത്തെ സ്‌കൂളുകൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും തുറക്കുന്നു. മൂന്നാം തരംഗത്തെ തുടർന്നാണ് സ്‌കൂളുകൾ അടച്ചിട്ടത്. വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ ഇന്ന് മുതൽ ആരംഭിക്കുന്നത്. ആദ്യ ആഴ്ച ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാകും ക്ലാസുകൾ നടത്തുക. 10, 11, 12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ തുടരും ഈ മാസം 21 മുതൽ ക്ലാസുകൾ വൈകുന്നേരം വരെയാക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും….

Read More

പ്രഭാത വാർത്തകൾ

  🔳ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായിരിക്കേ, ദേശീയ നിര്‍വാഹക സമിതി യോഗം അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായിട്ടാണു യോഗം ചേര്‍ന്നത്. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍വഹാബ് പറഞ്ഞു.* 🔳കണ്ണൂരിലെ തോട്ടടയില്‍ വിവാഹ സംഘത്തിനുനേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടില്‍ പാട്ടുവച്ചതിനെച്ചൊല്ലി…

Read More

ക​ല്യാ​ണ വീ​ട്ടി​ലെ ബോം​ബ് ഏ​റ്: ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ

  ക​ണ്ണൂ​ർ: ക​ല്യാ​ണ സം​ഘ​ത്തി​നു നേ​രെ ബോം​ബ് എ​റി​ഞ്ഞ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ. എ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്, റി​ജു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ബോം​ബ് ഏ​റി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു​വി​ന്‍റെ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘാം​ഗം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. സം​ഘം ആ​ദ്യം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് പൊ​ട്ടി​യി​ല്ല. ഇ​ത് എ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ‌ ര​ണ്ടാ​മ​ത്തെ ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ വീ​ണു. സ്ഫോ​ട​ന​ത്തി​ൽ ഹേ​മ​ന്ത്, ര​ജി​ലേ​ഷ്, അ​നു​രാ​ഗ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ…

Read More

എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന്

  നെടുമ്പാശേരി: എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ർ​ഗോ സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച എ​യ​ർ​ഏ​ഷ്യ​യു​ടെ അ​റി​യി​പ്പ് സി​യാ​ലി​ൽ ല​ഭി​ച്ചു. എ​ന്നാ​ൽ സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ഷെ​ഡ്യൂ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്ര​ത്യേ​ക കാ​ർ​ഗോ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഈ ​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കാ​നാ​കും. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി​യു​ടെ ഭൂ​രി​ഭാ​ഗ​വും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മാ​ണ്. യാ​ത്രാ വി​മാ​ന​ങ്ങ​ൾ​ക്ക് പ​രി​മി​ത​മാ​യ അ​ള​വി​ൽ മാ​ത്ര​മേ ച​ര​ക്ക് ക​ട​ത്താ​ൻ ക​ഴി​യൂ. ടാ​റ്റ സ​ൺ​സി​ന്‍റെ​യും എ​യ​ർ​ഏ​ഷ്യ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ലി​മി​റ്റ​ഡി​ന്‍റെ​യും…

Read More

വിദഗ്ധര്‍ നിര്‍ദ്ദേശിച്ചാല്‍ ഉടന്‍ 5-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി

  വിദഗ്ധ ശിപാര്‍ശ ലഭിച്ചാലുടന്‍ കേന്ദ്രം അഞ്ച് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇത്തരമൊരു ശിപാര്‍ശ ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എപ്പോള്‍ വാക്‌സിനേഷന്‍ നല്‍കണം, ഏത് പ്രായക്കാര്‍ക്കാണ് നല്‍കേണ്ടത് എന്നതെല്ലാം തീരുമാനിക്കുന്നത് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ച് ഒരാഴ്ചയ്ക്കകം തന്നെ വാക്‌സിന്‍ നല്‍കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് വാക്‌സിനേഷന്‍ ഒരു പ്രശ്‌നമല്ല. മതിയായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്….

Read More

ആഭരണങ്ങൾ, ഡ്യൂട്ടി ഫ്രീ സന്ദർശനം കുറയ്ക്കുക; ക്യാബിൻ ക്രൂവിന് പുതിയ നിർദേശങ്ങളുമായി എയർ ഇന്ത്യ

  ടാറ്റ സ്വന്തമാക്കിയതിന് ശേഷം കാബിൻ ക്രൂവിന് പുതിയ മാർഗനിർദേശങ്ങളുമായി എയർ ഇന്ത്യ. ആഭരണങ്ങൾ പരമാവധി കുറയ്ക്കുക, യാത്രക്കാർ കയറുന്നതിന് മുൻപ് ഭക്ഷണ-പാനീയങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയവയാണ് ഇന്ന് എയർ ഇന്ത്യ തങ്ങളുടെ കാബിൻ ക്രൂവിന് നൽകിയ നിർദേശങ്ങളിൽ ഉള്ളത്. എയർ ഇന്ത്യയുടെ പ്രവർത്തനം മികവ് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങളെന്ന് കമ്പനി പറയുന്നു. പ്രധാന നിർദേശങ്ങൾ ഇവയാണ്: * കാബിൻ ക്രൂ തങ്ങളുടെ യൂണിഫോം നിബന്ധനകൾ കർശനമായി പാലിക്കണം. കസ്റ്റംസ്, സുരക്ഷാ പരിശോധനകളിൽ വൈകുന്നത് ഒഴിവാക്കാനായി…

Read More

ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; അഡ്‌ഹോക് കമ്മിറ്റി ചെയർമാനായി അഹമ്മദ് ദേവർകോവിൽ

  ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നിവ പിരിച്ചുവിട്ടു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം 2022 മാർച്ച് 31ന് മുമ്പ് പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചുമതലയേൽക്കുന്നതിനായി അംഗത്വവും കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കാനായി ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവർകോവിലാണ് കമ്മിറ്റി ചെയർമാൻ. കെ എസ് ഫക്രൂദ്ദീൻ, ഡോ. എ…

Read More