Headlines

Webdesk

മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

  മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെയായിരുന്നു സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ടൗൺഹാളിൽ പൊതുദർശനത്തിനായി വൻജനക്കൂട്ടമാണ് എത്തുന്നത്. തങ്ങളെ അവസാനനോക്കു കാണാനായി പതിനായിരങ്ങളാണ് മലപ്പുറം നഗരത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് പാർട്ടി വളന്റിയർമാരും സന്നദ്ധ പ്രവർത്തകരും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദചികിത്സയിലായിരുന്ന ഹൈദരലി തങ്ങൾ ഇന്നു രാവിലെയാണ് അന്തരിച്ചത്. അങ്കമാലിയിൽ പൊതുദർശനത്തിനുശേഷം മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വസതിയിലെത്തിച്ചു….

Read More

ഹൈദരലി തങ്ങൾക്ക് വിട നൽകി കേരളം; കബറടക്കം പാണക്കാട് ജുമാ മസ്ജിദിൽ നടന്നു

  പാണക്കാട് ഹൈദരാലി തങ്ങൾക്ക് വിട നൽകി കേരളം. കബറടക്കം പുലർച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. ജനത്തിരക്കിനെ തുടർന്ന് മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം രാത്രി പന്ത്രണ്ടരയോടെ നിർത്തി ഭൗതിക ശരീരം പാണക്കാട് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വലിയ തിരക്ക് കാരണം പുലർച്ചെ ഒന്നരയോടെ കബറകട്കം നടത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ മലപ്പുറത്ത് എത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ…

Read More

പ്രഭാത വാർത്തകൾ

  ◼️നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. സിബിഐ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നു ചിത്ര. കോടികളുടെ ക്രമക്കേടുകളാണ് ചിത്രയ്ക്കെതിരേ സിബിഐ ഉന്നയിക്കുന്നത്. ◼️മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. പാണക്കാട്…

Read More

മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഉമ്മൻ ചാണ്ടി

  എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതക്ക് അതീതമായ കൂട്ടായ്മക്ക് വേണ്ടും നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല, ഐക്യജനാധിപത്യ…

Read More

മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഉമ്മൻ ചാണ്ടി

  എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതക്ക് അതീതമായ കൂട്ടായ്മക്ക് വേണ്ടും നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല, ഐക്യജനാധിപത്യ…

Read More

ചെർണോബിൽ യുക്രൈൻ ആണവായുധങ്ങൾ നിർമ്മിക്കുന്നു: ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ

  യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിനെതിരെ ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ. ചെർണോബിൽ യുക്രൈൻ ആണവായുധം നിർമ്മിക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചു. പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത ഉറവിടത്തെ ഉദ്ദരിച്ചാണ് റഷ്യൻ മാധ്യമങ്ങളുടെ ആരോപണം. എന്നാൽ മാധ്യമ ആരോപണത്തെ ശരിവയക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഫെബ്രുവരി 24-നാണ് യുക്രൈൻ അധിനിവേശത്തിന് ഉത്തരവിടുന്നത്. യുക്രൈൻ നാറ്റോയിൽ അംഗമാവുന്നതിനെ തടയുകയെന്ന ഉദ്ദേശമായിരുന്നു റഷ്യയുടെ ആക്രമണത്തിനു പിന്നിലെ പ്രധാന കാരണം. യുക്രൈനിൽ ആക്രമണം അഴിച്ചു വിട്ടതിനു പിന്നാലെ സാമ്പത്തിക…

Read More

മൊഹാലിയിൽ ഇന്ത്യൻ തേരോട്ടം: ലങ്കയെ തകർത്തത് ഇന്നിംഗ്‌സിനും 222 റൺസിനും

  മൊഹാലി ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിംഗ്‌സിനും 222 റൺസിനുമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ശ്രീലങ്കയെ നിലംപരിശാക്കി ഇന്ത്യ വൻ വിജയം കണ്ടെത്തുകയായിരുന്നു. രണ്ടാമിന്നിംഗ്‌സിൽ ലങ്ക 178 റൺസിന് എല്ലാവരും പുറത്തായി. ഒന്നാമിന്നിംഗ്‌സിൽ 174 റൺസാണ് ലങ്ക എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 574 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു രവീന്ദ്ര ജഡേജയുടെ ഓൾ റൗണ്ട് പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ബാറ്റിംഗിൽ 175 റൺസുമായി പുറത്താകാതെ നിന്ന ജഡേജ രണ്ടിന്നിംഗ്‌സിലുമായി ശ്രീലങ്കയുടെ…

Read More

പൊതുജീവിതത്തിലെ സൗമ്യസാന്നിധ്യമാണ് കടന്നുപോയതെന്ന് വി ഡി സതീശൻ

  സ്‌നേഹ, സാഹോദര്യങ്ങൾ നിറഞ്ഞുതുളുമ്പിയ വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുജീവിതത്തിലെ സൗമ്യസാന്നിധ്യമാണ് മറഞ്ഞുപോകുന്നത്. രാഷ്ട്രീയ, സാമൂഹിക ആത്മീയ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. മതസാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ടുവലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യൻ കടുന്നുപോകുന്നത് തീരാനഷ്ടമാണെന്നും സതീശൻ പറഞ്ഞു. അദ്ദേഹം സ്‌നേഹവാത്സല്യങ്ങൾ തന്നിരുന്നു. കൃത്യമായ ഉപദേശവും നിർദേശങ്ങളും…

Read More

വയനാട് ജില്ലയില്‍ ഇന്ന്  61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന്  61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 107 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകൻ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167545 ആയി. 165927 പേര്‍ രോഗമുക്തരായി. നിലവില്‍ 628 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 584 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 929 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 83 പേര്‍ ഉള്‍പ്പെടെ ആകെ 628 പേര്‍ നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കൊവിഡ്, 2 മരണം; 3033 പേർക്ക് രോഗമുക്തി

  കേരളത്തിൽ 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂർ 52, പാലക്കാട് 47, കാസർഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 74,070 പേർ…

Read More