Headlines

Webdesk

കപിൽദേവിനെയും മറികടന്ന് അശ്വിന്റെ കുതിപ്പ്; അഭിനന്ദനവുമായി ബിസിസിഐയും സച്ചിനും

ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ ഇതിഹാസ താരം കപിൽദേവിനെ മറികടന്ന് രവിചന്ദ്ര അശ്വിൻ. മൊഹാലിയിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ മൂന്നാം ദിനമാണ് അശ്വിൻ കപിലിന്റെ 434 വിക്കറ്റെന്ന നേട്ടം മറികടന്നത്. മൂന്നാം ദിനം രണ്ടാം സെഷനിൽ നിസ്സങ്കയെ വീഴ്ത്തി കപിലിന്റെ റെക്കോർഡിനൊപ്പം അശ്വിൻ എത്തി. തൊട്ടുപിന്നാലെ ചരിത് അസലങ്കയെ പുറത്താക്കി 435 വിക്കറ്റുകൾ സ്വന്തം പേരിലാക്കി. ടെസ്റ്റിൽ നാനൂറിലധികം വിക്കറ്റുകൾ സ്വന്തമാക്കിയ നാല് ഇന്ത്യൻ ബൗളർമാരിൽ ഒരാളാണ് അശ്വിൻ. ഇന്ത്യക്കാരിൽ ഇനി അനിൽ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്….

Read More

ഗായത്രിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രവീൺ

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ്(24) മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം പരവൂർ സ്വദേശി പ്രവീൺ പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു പോലീസ് ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. വാക്കുതർക്കത്തിനിടെ ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീൺ സമ്മതിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അരിസ്‌റ്റോ ജംഗ്ഷനിനുള്ള ഹോട്ടൽ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വന്ന…

Read More

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം;സമസ്ത മദ്രസകൾക്ക് നാളെ (തിങ്കൾ) അവധി

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂലം നാളെ (7-3-2022)മദ്‌റസകള്‍ക്കും, അല്‍ബിര്‍റ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ബിര്‍റ് എന്നീ ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം. ടി.അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.    

Read More

മരിയുപോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു; നഗരത്തിൽ നിന്ന് ഒഴിപ്പിക്കൽ തുടരുന്നു

യുക്രൈൻ നഗരമായ മരിയുപോളിൽ നഗരപരിധിയിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. പതിനൊന്ന് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ പുലർച്ചെ 12.30വരെയാണ് വെടിനിർത്തൽ ഇതോടെ നഗരത്തിലെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. മരിയുപോളിൽ നിന്നും ആളുകളെ ബസിലാണ് ഒഴിപ്പിക്കുക. സ്വകാര്യ വാഹനങ്ങളിലും നഗരം വിടാം. ആളുകളെ ഒഴിപ്പിച്ച് പോകുന്ന ബസുകളുടെ പുറകിൽ മാത്രമായിരിക്കണം സ്വകാര്യ വാഹനങ്ങൾ പോകേണ്ടത്. നേരത്തെ നിശ്ചയിച്ചതുപോലെ സപ്രോഷ്യയിൽ അവസാനിക്കുന്ന പാതയാണ് പിന്തുടരേണ്ടത്. അതേസമയം സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും…

Read More

പഞ്ചാബിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് ബി എസ് എഫ് ജവാൻമാർ കൊല്ലപ്പെട്ടു

പഞ്ചാബിൽ ബി എസ് എഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സറിലാണ് സംഭവം. സഹപ്രവർത്തകർക്ക് നേരെ സട്ടേപ്പ എസ് കെ എന്ന ബി എസ് എഫ് ജവാൻ വെടിയുതിർക്കുകയായിരുന്നു. ഇയാളും വെടിയേറ്റ് മരിച്ചു ഞായറാഴ്ച രാവിലെയാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അട്ടാരി-വാഗ അതിർത്തിക്ക് 20 കിലോമീറ്റർ അകലെ ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് വെടിവെപ്പുണ്ടായത്. വെടിവെച്ച ജവാൻ അടക്കം അഞ്ച് ജവാൻമാർ കൊല്ലപ്പെട്ടതായി അമൃത്സർ റൂറൽ എസ്…

Read More

നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം; അനുശോചിച്ച് മുഖ്യമന്ത്രി

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യന്ത്രി പിണറായി വിജയൻ. മത സൗഹാർദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു തങ്ങളുടേതെന്ന് മുഖ്യന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യത്തെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൈദരലി തങ്ങൾ അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. മുഖ്യമന്ത്രിയുടെ കുറിപ്പ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന…

Read More

ഹൈദരലി തങ്ങളുടെ കബറടക്കം നാളെ; വൈകുന്നേരം അഞ്ച് മണി മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കും. ഭൗതിക ശരീരം കൊച്ചിയിൽ നിന്ന് മലപ്പുറത്ത് എത്തിച്ച ശേഷം വൈകുന്നേരം അഞ്ച് മണി മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. രാത്രിയിലും പൊതുദർശനം തുടരും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. 1990 മുതൽ…

Read More

വനിതാ ക്രിക്കറ്റ് ലോകകപ്പ്: പാക്കിസ്ഥാനെ 107 റൺസിന് തകർത്ത് ഇന്ത്യ

  വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ തകർപ്പൻ ജയം. 107 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 43 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ആറിന് 114 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പൂജ വസ്ത്രകറും സ്‌നേഹ് റാണയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. പൂജ 67 റൺസും…

Read More

ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായത്രിയുടെയും രക്ഷപ്പെട്ട യുവാവിന്റെയും വിവാഹ ചിത്രങ്ങള്‍ പുറത്ത്

  തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെയും ഒപ്പമുണ്ടായിരുന്ന യുവാവിന്റെയും വിവാഹ ചിത്രങ്ങള്‍ പുറത്ത്. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയായ പ്രവീണിനൊപ്പമാണ് ഗായത്രി ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ പ്രവീണ്‍ ഹോട്ടലില്‍ നിന്ന് മുങ്ങുകയും പിന്നീട് ഗായത്രി ഹോട്ടലില്‍ മരിച്ച് കിടക്കുന്നതായി റിസപ്ഷനില്‍ വിളിച്ചുപറയുകയുമായിരുന്നു പള്ളിയില്‍ വെച്ച് പ്രവീണ്‍ ഗായത്രിയെ മിന്നുകെട്ടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഗായത്രിയുടേത് കൊലപാതകമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രവീണും ഗായത്രിയും…

Read More

കെ എസ് ആർ ടി സി ബസിലെ ലൈംഗികാതിക്രമം; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

  കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവം അതീവ ഗൗരവതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച്ച രാത്രിയാണ് കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് കെഎസ്ആർടിസി ബസ്സിൽ മോശം അനുഭവമുണ്ടായത്. ബസ്സിൽ സഹയാത്രികനായിരുന്നയാളാണ് മോശമായി പെരുമാറിയത്. കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ഇടപെൽ ഉണ്ടായില്ലെന്നും അധ്യാപിക പറയുന്നു. തനിക്ക് നേരെയുണ്ടായ അതിക്രമത്തേക്കാൾ മുറിവേൽപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായില്ലെന്ന്…

Read More