Headlines

Webdesk

സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മേപ്പാടി: പുതിയ സംരംഭകർക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റും കേരള സ്റ്റാർട്ടപ്പ് മിഷനും മൈൻഡ്കാർട്ടറും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഫൗണ്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് ശില്പശാലയിൽ നടത്തിയത് .കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. മൈൻഡ്കാർട്ടറിന്റെ സ്ഥാപകനും ഡയറക്ടറുമായ ശ്രീ. അമർ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡീൻ ഡോ….

Read More

‘ഗവർണറുടെ ഔദാര്യം പറ്റുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്യുന്നത് SFI നാടകം’; പി കെ നവാസ്

ഗവർണറുടെ ഔദാര്യം പറ്റുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്യുന്നത് SFI നാടകമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്. ഗവർണരുടെ ലെറ്റർ പാഡിൽ ദാനമായി നൽകിയ സെനറ്റ് അംഗത്വം രാജിവെച്ചു വേണം എസ് എഫ് ഐ സമരം നടത്താൻ. ഗവർണറുടെ ഔദാര്യം പറ്റുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയുന്ന അന്തർ നാടകങ്ങൾ നടത്തുകയാണ് എസ് എഫ് ഐയെന്നും നവാസ് വിമർശിച്ചു. കേരള രജിസ്ട്രാർ ആർഎസ്എസ് പരിപാടിക്ക് കേരള യൂണിവേഴ്സിറ്റിയിൽ അനുമതി കൊടുക്കുമ്പോൾ എസ്എഫ്ഐ…

Read More

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍ ഉളിയില്‍ രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്. നാടിനെ ഞെട്ടിച്ച ദുരഭിമാനകൊലയില്‍ 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ്…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിലവിലെ ഗ്രീൻ അലേര്‍ട്ട് യെല്ലോ അലേര്‍ട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തിയിരിക്കുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും…

Read More

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി

പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് കേസ്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെയാണ് ഇവർ മർദ്ദിച്ചത്. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയാണ് നടപടി.കുന്നംകുളം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് കേസ്. 2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം….

Read More

കീമില്‍ സര്‍ക്കാരിന് തിരിച്ചടി : റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്‍ജിനീറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ ഫലം ബുധനാഴ്ചയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. തുടര്‍നടപടി ആലോചിക്കുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. വിശദമായ വാദങ്ങളാണ് വിഷയത്തില്‍ നടന്നത്. സംസ്ഥാന സര്‍ക്കാര്‍…

Read More

സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ

സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ലെന്നും ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്.2023-24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്. ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഗവർണർ വ്യക്തമാക്കി.

Read More

വിവാഹാഭ്യർത്ഥന നിരസിച്ചു; പതിനെട്ടുകാരിയ്ക്ക് നേരെ ആസിഡ് ആക്രമണം

കർണാടകയിലെ ചിക്ബല്ലാപുരയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പതിനെട്ടുകാരിയ്ക്ക് നേരെ ആസിഡ് ആക്രമണം. പിന്നാലെ ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ പൊള്ളൽ ഗുരുതരമല്ല. അതേസമയം പെൺകുട്ടിയെ ആക്രമിച്ച ആനന്ദ്കുമാർ(22) ഗുരുതരാവസ്ഥയിലാണ്. പതിനെട്ടുകാരിയായ പെൺകുട്ടിയോട് വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു. പിന്നീട് വൈകിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിഞ്ഞത്. പെൺകുട്ടിയുടെ കണ്ണിലടക്കം പരിക്കുണ്ടെന്നും എന്നാൽ ഇത് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയെ ആക്രമിച്ച് തൊട്ടടുത്ത നിമിഷം…

Read More

മുടി വെട്ടാൻ ആവശ്യപ്പെട്ടു; സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

മുടിവെട്ടാൻ ആവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. 11,12 ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ചേർന്നായിരുന്നു കൊലപതാകം നടത്തിയത്. മുടി വെട്ടാൻ ആവശ്യപ്പെട്ടതിൻ്റെ ദേഷ്യത്തിലാണ് പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്. വിദ്യാർത്ഥികളോട് ശരിയായ രീതിയിൽ മുടി വെട്ടി സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ ജഗ്ബീർ സിങ് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ സ്കൂൾ…

Read More

‘ജാനകി വി’ റീ എഡിറ്റ് ചെയ്ത പതിപ്പ് നാളെ സെൻസർ ബോർഡിന് സമർപ്പിക്കും; സംവിധായകൻ പ്രവീൺ നാരായണൻ

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ മാറ്റങ്ങൾ വരുത്തിയ പതിപ്പ് വീണ്ടും സെൻസർ ചെയ്യാനായി നാളെ സമർപ്പിക്കുമന്ന് ചിത്രത്തിൻറെ സംവിധായകൻ പ്രവീൺ നാരായണൻ. ’24 മണിക്കൂറിനുള്ളിൽ പുതിയ പതിപ്പ് സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സ്ഥലങ്ങളിൽ മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയിൽ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാൽ ചില കാര്യങ്ങൾ നമ്മൾ അംഗീകരിച്ചേ മതിയാകൂവെന്നും’ പ്രവീൺ വ്യക്തമാക്കി. ഇപ്പോൾ നിർദേശിക്കപ്പെട്ട മാറ്റങ്ങൾ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നും പ്രവീൺ കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ 18ന്…

Read More