Headlines

Webdesk

എം എസ് സി എൽസ 3; 9531 കോടി നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി

കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകുക പ്രായോഗികമല്ലെന്ന് കപ്പൽ ഉടമകളായ എം എസ് സി കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിക്കുമ്പോഴാണ് കമ്പനി ഈ നിലപാട് വ്യക്തമാക്കിയത്. തുടർന്ന്, പ്രാഥമികമായി എത്ര തുക കെട്ടിവെക്കാൻ കഴിയും എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ നൽകിയ കേസിന്റെ ഭാഗമായി എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ അറസ്റ്റ് ചെയ്യാൻ നേരത്തെ കോടതി…

Read More

നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. കേന്ദ്ര സർക്കാർ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്നും ദയാധന ചർച്ചകൾക്കായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഹർജിയിൽ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് വിവരം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിലാണ് നിലവിൽ നിമിഷപ്രിയ.

Read More

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം . ബിന്ദിവിൻ്റെ മകന് സർക്കാർ ജോലിയും നൽകും. ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വാസവനും ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാർ കുടുംബത്തെ അറിയിച്ചത്. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ…

Read More

ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു; അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

ഇന്ദിരാഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ലേഖനം. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്ക കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ…

Read More

ചെന്നിത്തല നവോദയ സ്കൂ‌ൾ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശി എസ് നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളാണ് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിൻ്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തായി വിവരമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിൽ നേരത്തെ റാഗിംക് സംബന്ധിച്ച പരാതികളും ഉയർന്നിരുന്നു

Read More

മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തു. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്നും പരാതിക്കാരൻ് മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. കേസിൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. ഈ മാസം 26നാണ് ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് നടൻറെ മാനേജറായിരുന്ന വിപിൻ കുമാർ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട…

Read More

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

വഡോദരയിൽ പാലം തകർന്ന സംഭവം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന് കൊടുത്തു, വൻ അനാസ്ഥ

ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ. പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ഏകദേശം 30 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും ഫയൽ നീങ്ങിയില്ല 1985 ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലമാണ്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്. മൂന്നുവർഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങൾ ഇളകി മാറിയതോടെ പുതിയപാലം…

Read More

കാനഡയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ഥി മരിച്ചു

കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ശ്രീഹരിയുടെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് അപകടം ഉണ്ടായത്. ഒരേ സമയം റൺവേയിലേക്ക് പറന്നിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിലെ പിഴവാണ്…

Read More

ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച MDMA പിടികൂടി; ആറ്റിങ്ങലിൽ 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിലെ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് കല്ലമ്പലത്തെത്തിയ സംഘത്തെ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ 2 പേരും അവരെ കൂട്ടികൊണ്ടു വരാൻ പോയവരെയുമാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ,പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഏകദേശം 5 കോടിയോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവർ…

Read More