റഷ്യൻ യാത്രാ വിമാനം തകർന്നുവീണു
ചൈന അതിർത്തിയിലെ കിഴക്കൻ അമുർ മേഖലയിൽ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. തകർന്നത് റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരുൾപ്പെടെ 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പറഞ്ഞു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനം, ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാർ സ്‌ക്രീനുകളിൽ നിന്ന് തെന്നിമാറുകയായിരുന്നു. പ്രാഥമിക കണക്കുകൾ…
