Headlines

Webdesk

‘കേരള സർവകലാശാലയെ നശിപ്പിക്കാൻ ശ്രമം; ചാൻസലറെ കാര്യങ്ങൾ ധരിപ്പിച്ചു’; വിസി ഡോ. മോഹനൻ കുന്നുമ്മൽ‌

കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ‌. കേരള സർവകലാശാലയെ ചില ആളുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വിസി പറഞ്ഞു. ​ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള കാണുകയായിരുന്നു വിസി. സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് വിസി ആരോപിച്ചു. വൈസ് ചാൻസലർ അല്ല ഇതിന് കാരണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ‌ പറഞ്ഞു. സർവകലാശാലയെ ഇങ്ങനെ നശിപ്പിക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചാൽ എന്തു ചെയ്യുമെന്ന് വിസി ചോദിച്ചു. ​ഗവർണറിനെ ഇക്കാര്യങ്ങൾ അറിയിച്ചു. ​ഗവർണർ യുക്തമായ…

Read More

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും:ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമുണ്ടായത്. മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞ മാസം 23നാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളമായ…

Read More

വികസനസാധ്യതയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ മുൻകൂട്ടി കണ്ടത്, നിർഭാഗ്യവശാൽ ഇപ്പോൾ വികസനത്തിന് സർക്കാർ താത്പര്യം കാട്ടുന്നില്ല’: കെ.എസ്.ശബരീനാഥൻ

വിഴിഞ്ഞം തുറമുഖ വികസനത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്യുന്ന കാലത്ത് മുൻകൂട്ടികണ്ടത്തി തിരുവനന്തപുരത്തിന്റെയും സമീപജില്ലകളുടെയും വികസനസാധ്യതയാണ്. നിർഭാഗ്യവശാൽ അനുബന്ധ വ്യവസായ വികസനത്തിന് സർക്കാർ വികസനത്തിന് സർക്കാർ താൽപര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. സ്‌ഥാപനങ്ങൾ പോർട്ട്‌ അധിഷ്ഠിത പ്രൊജക്ടുകളുമായി സർക്കാരിനെ ബന്ധപ്പെടുമ്പോൾ വ്യവസായവകുപ്പ് കൈമലർത്തുകയാണ്. പോർട്ടിനടുത്ത് ഇൻഡസ്ട്രിയൽ യൂണിറ്റിന് സ്‌ഥലം ചോദിച്ചവരോട് ഓഫർ ചെയുന്നത് 200 kmഅകലെയുള്ള സ്‌ഥലമാണ്. നാടിനും സംസ്‌ഥാനത്തിനും ലഭിക്കുന്ന സാഹചര്യം സർക്കാരിന്റെ…

Read More

പാദപൂജ വിവാദം; നൂറനാട് ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി DYFI

പാദപൂജ വിവാദത്തിൽ ആലപ്പുഴ ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നൂറനാട് വിവേകാനന്ദ സ്കൂളിൽ പാദപൂജ നടത്തിയ അഡ്വ. കെ കെ അനൂപിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി. അനൂപിനെ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണം. ഹിന്ദുത്വ അജണ്ടകൾ അടിച്ചേല്പിക്കാൻ ശ്രമിച്ചു. പഞ്ചായത്ത്‌ അംഗത്തിന്റെ നടപടി ഭരണഘടന മൂല്യങ്ങളെ തകർക്കുന്നതാണെന്നും ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് കമ്മറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. സ്കൂളിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടക്കുകയാണ്. മാർച്ച് തടയാൻ ശ്രമിച്ച പൊലീസിന്റെ…

Read More

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍: കേരളത്തിനുള്‍പ്പടെ കത്ത് നല്‍കി

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയാണ് പുതിയ നീക്കം. ബീഹാര്‍ മോഡല്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം രാജ്യത്താകെ നടപ്പാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. 2026 ജനുവരി ഒന്ന് റഫറന്‍സ് തീയതിയായി ആകും പട്ടിക പരിഷ്‌കരിക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി…

Read More

‘മറ്റ് പാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ട്; സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു’ ; സി സി മുകുന്ദന്‍

സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ തനിക്ക് മറ്റുപാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ടൈന്ന് വെളിപ്പെടുത്തി നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് സി സി മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ നാട്ടികയില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേറെ പാര്‍ട്ടിയിലേക്ക് പോകേണ്ട കാര്യമില്ല. എന്റെ പാര്‍ട്ടി എന്നെ രക്ഷിക്കുമെന്നാണ് പൂര്‍ണ ബോധ്യം. അതിനകത്ത് മറ്റ് വിഷയങ്ങള്‍ ഒന്നുമില്ല. പാര്‍ട്ടിക്ക് നല്ല ഉത്തരവാദിത്തമുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനിച്ച്…

Read More

മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി; ശ്രീചിത്രഹോമിൽ 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ പതിനാലാം വാർഡിലാണ് രണ്ടു കുട്ടികൾ ചികിത്സയിൽ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം. ശ്രീചിത്ര ഹോമിലെ…

Read More

ബോയിങ് ഡ്രീം ലൈനർ വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ പരിശോധന നടത്താൻ വിദേശ വിമാന കമ്പനികൾ

ബോയിങ് ഡ്രീം ലൈനർ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന നടത്താൻ വിദേശ വിമാന കമ്പനികൾ. ഇത്തിഹാദ് വിമാന കമ്പനിക്ക് പിന്നാലെ സിംഗപ്പൂർ എയർലൈൻസും പരിശോധനകൾ ആരംഭിച്ചു. പരിശോധനയ്ക്കായി DGCA ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇന്ത്യൻ വിമാന കമ്പനികൾ ഇതുവരെ ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചിട്ടില്ല. അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ആയതുകൊണ്ടാണെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലെ കണ്ടത്തൽ. സാങ്കേതിക തകരാർ മൂലം സ്വിച്ചുകൾ…

Read More

കേരള സർവകലാശാലയിൽ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നിൽക്കുന്നത് വിദ്യാർഥികളുടെ 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

വൈസ് ചാൻസലർ -രജിസ്ട്രാർ പോരിൽ കേരള സർവകലാശാലയിൽ ഭരണസ്തംഭനം. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നിൽക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ. നിരവധി അക്കാഡമിക് കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകൾ, അധിക പ്ലാൻ ഫണ്ട്‌ അനുവദിക്കാനുള്ള അപേക്ഷകളടക്കം കെട്ടിക്കിടക്കുന്നു. അഫിലിയേറ്റഡ് കൊളജുകളിലെ വിവിധ കോഴ്സുകൾക്കുള്ള അംഗീകാരം. അധ്യാപകരുടെ കരിയർ അഡ്വാൻസ്മെൻ്റ് സ്കീം, പ്രമേഷൻ ഫയലുകൾ ഉൾപ്പെടെ ഒന്നും തീർപ്പാക്കുന്നില്ല. സർവകലാശാലയിൽ ഫയലുകൾ കുന്നു കൂടുമ്പോഴും അധികാരം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ. മോഹനൻ കുന്നുമ്മൽ…

Read More

നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്, ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ല: കേന്ദ്രം സുപ്രിംകോടതിയില്‍

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്…

Read More