Headlines

Webdesk

‘അമേരിക്കയുടെ അധിക തീരുവ; തിരുപ്പൂരിലെ തുണി വ്യവസായത്തെ സാരമായി ബാധിക്കുന്നു, 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും’; എം കെ സ്റ്റാലിൻ

അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കും. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയ അളവിൽ തൊഴിൽ നഷ്ടമുണ്ടാകും. സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ആശ്വാസവും ഘടനാപരമായ പരിഷ്കാരങ്ങളും വേണമെന്ന് സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തുണി വ്യവസായത്തിൽ ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര…

Read More

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

കല്‍പ്പറ്റ: വയനാട്ടിൽ മഴ ശക്തമാവുകയാണ്. താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ഉണ്ട്. വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍. ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മേഖലയിലെ ദ്രവിച്ച പാറകള്‍ വലിയ മണ്ണിടിച്ചിലിന് കാരണമായെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. ദ്രവിച്ച വലിയ പാറകളാണ് അപകടകരമായ രീതിയില്‍…

Read More

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ മരിച്ചു

കാസർഗോഡ്-മംഗലാപുരം ദേശീയപാത 66-ൽ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കർണാടക ആർടിസി ബസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ നാലുപേർ മരിച്ചു. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നു. അമിതവേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽപ്പെട്ടവരെ ഉടൻ…

Read More

‘കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം ആളുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വ്വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനു…

Read More

‘രാഹുൽ ഗാന്ധിയുടെയും വി ഡി സതീശന്റെയും പ്രസ്താവനകൾ ജനശ്രദ്ധ മാറ്റാനുള്ള ശ്രമം’; രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സമീപകാല പ്രസ്താവനകൾ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി സംസാരിച്ച ആറ്റംബോംബും വി ഡി സതീശന്റെ ബോംബും വെറും ചീറ്റിയ പടക്കങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു വിഷയത്തിലും കാര്യമായ നിലപാട് എടുക്കാതെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ താൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ അദ്ദേഹത്തിന്റെ പരിപാടികളിൽ…

Read More

അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും അതിശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍പ് നല്‍കിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുതുക്കി. 6 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉച്ചയോടെ ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

Read More

ഗവര്‍ണര്‍ ബില്ലുകള്‍ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാനാകില്ല: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി

ഗവര്‍ണര്‍ ബില്ലുകള്‍ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി. രാഷ്ട്രപതി റഫറന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഉന്നയിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഗവര്‍ണര്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. രാഷ്ട്രപതി റഫറന്‍സിനെ എതിര്‍ക്കുന്നവരുടെ വാദം ആരംഭിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ ഉപദേശത്തിന് ബാധ്യസ്ഥന്‍ ആണെന്ന് റഫറന്‍സിനെ…

Read More

വര്‍ഷങ്ങളായി ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ക്ക് പരിഹാരമായി, ഭൂപതിവ് നിയമത്തിലെ ചട്ടങ്ങള്‍ മലയോര ജനതയ്ക്കുള്ള ഓണസമ്മാനം: മന്ത്രി റോഷി അഗസ്റ്റിന്‍

ഭൂപതിവ് നിയമത്തിലെ ചട്ടങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ അടക്കം മലയോര ജനതയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാവിധത്തിലുള്ള ആശങ്കകള്‍ക്കും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അറുതിയാകുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകള്‍ അനുഭാവപൂര്‍വം കേട്ട മുഖ്യമന്ത്രി പിണറായി വിജയനോടും റവന്യൂ മന്ത്രി കെ. രാജനോടും ഇടുക്കിയിലെ ജനങ്ങള്‍ എക്കാലവും നന്ദിയുള്ളവരായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ പാലിക്കപ്പെടുന്നത്. സബജക്ട് കമ്മിറ്റിയുടെ കൂടി അനുമതി…

Read More

അമേരിക്ക അടിച്ചേല്‍പ്പിച്ച തീരുവ ഭാരം; കിതച്ച് വിപണിയും

അമേരിക്ക അടിച്ചേല്‍പ്പിച്ച നികുതിഭാരം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉള്ള ആദ്യ വ്യാപാര ദിനം ഓഹരിപണികള്‍ നഷ്ടത്തില്‍. കയറ്റുമതി അധിഷ്ഠിതമായ കമ്പനികള്‍ ഒക്കെ നഷ്ടത്തിലാണ്. ബാങ്കിംഗ് ഐടി മേഖലകളും തിരിച്ചടി നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപകരുടെ ആശങ്ക പ്രകടമായി. ഒരു ഘട്ടത്തില്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സ് 600 പോയിന്റിലേറെ ഇടിഞ്ഞു. ടെക്‌സ്‌റ്റൈല്‍സ്, സീ ഫുഡ് തുടങ്ങി പിന്നെ അമേരിക്കന്‍ പലിശഭാരം നേരിട്ട് ബാധിക്കാന്‍ ഇടയുള്ള സെക്ടറുകള്‍ എല്ലാം നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. കിറ്റക്‌സിന്റെ ഓഹരി…

Read More

താരിഫ് ഇഫക്ട്? സ്വര്‍ണവില കുതിച്ചുയര്‍ന്നു

ചിങ്ങത്തിലെ വിവാഹ പാര്‍ട്ടികളേയും ഓണക്കാലക്ക് പൊന്ന് വാങ്ങാനിരിക്കുന്നവരേയും നിരാശപ്പെടുത്തി സ്വര്‍ണവില കുതിച്ചുയര്‍ന്നു. ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് വിവരം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9405 രൂപയായി. പവന് 75240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ട്രംപിന്റെ തീരുവ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണിയും തിരിച്ചടി…

Read More