കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയെന്ന് മുഖ്യമന്ത്രി.
തൃശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖല ജാഥയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്തു. തൃശൂരിലെ ചേലക്കര മുതല്‍ തിരുവനന്തപുരം വരെ ഇന്ന് മുതല്‍ ഫെബ്രുവരി 13വരെയാണ് തെക്കന്‍ മേഖല ജാഥ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ബിനോയ് വിശ്വം നയിക്കുന്ന LDFന്റെ തെക്കൻ മേഖല ജാഥയ്ക്ക് തുടക്കം; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി








