സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ന്യൂ നോര്‍മല്‍ കേരളമാണ് എന്നും മന്ത്രി പറഞ്ഞു.ഇത് സ്വപ്ന ബജറ്റല്ല.യാഥാർഥ്യ ബജറ്റാണെന്നത് മന്ത്രി പറയുകതയും ചെയ്തതാണ്. കുട്ടികളേയും വയോജനങ്ങളേയും വിദ്യാർഥികളേയും എല്ലാം ഒരു പോലെ പരിഗണിക്കുന്നതാണ് ബജറ്റ്. വിദ്യാർത്ഥികൾക്കായി വലിയ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ധതിയാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഡിഗ്രി തലം വരെയാണ് സൗജന്യ വിദ്യാഭ്യാസം ഉണ്ടാകുക. വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന വലിയ പദ്ധതിക്കാണ് ഇതിലൂടെ വഴിവയ്ക്കുന്നത്. എല്ലാ മേഖലകളേയും ഒരു പോലെ പരിഗണിച്ചാണ് ഇത്തവണത്തെ ബജറ്റുള്ളത്. മുഖ്യമന്ത്രിയുടെ ‘കണക്റ്റ് ടു വർക്ക്’ പദ്ധതിക്ക് 400 കോടി രൂപയും ആഗോള സ്കൂൾ സ്ഥാപിക്കുന്നതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇൻഷൂറൻസിനായി 15 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.






