Headlines

പയ്യന്നൂരിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടിൽ ആരോപണവിധേയനായ പയ്യന്നൂർ MLA ടി എ മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിച്ച കേസിൽ 18 സി പി ഐ എം പ്രവർത്തകർക്കെതിരെയും ബി ജെ പി പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 25 പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിന് സി പി ഐ എം, ബി ജെ പി പ്രവർത്തകർക്കെതിരെ കേസുണ്ട്. സി പി ഐ എം ഏരിയ സെക്രട്ടറി പി സന്തോഷ്‌, നഗരസഭ ചെയർമാൻ കൂടിയായ സരിൻ ശശി എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ആരോപണവിധേയനായ പയ്യന്നൂർ MLA ടി എ മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടരുകയാണ്. പരസ്യ പ്രസ്താവനയിലൂടെ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കുറ്റം ചൂണ്ടിക്കാട്ടി വി കുഞ്ഞികൃഷ്ണന് എതിരെ നടപടി ഉണ്ടായേക്കും. പാർട്ടി അന്വേഷണ കമ്മീഷൻ തള്ളിയ സംഭവങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉന്നയിച്ചത് എന്നാണ് വിലയിരുത്തൽ. നാളെ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. കമ്മിറ്റി അംഗമാണെങ്കിലും മാസങ്ങളായി വി കുഞ്ഞികൃഷ്ണൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കും.