ധൻരാജ് രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണത്തിൽ സിപിഐഎമ്മിനെതിരെ പരിഹാസവുമായി അബിൻ വർക്കി. കക്കുക , മുക്കുക, നക്കുകയെന്നത് സി പി ഐഎമ്മിൻ്റെ മുദ്രാവാക്യമായി മാറി. ഡി വൈ എഫ് ഐയ്ക്ക് ഒളുപ്പുണ്ടോ?സ്വന്തം പ്രവർത്തകൻ്റെ പേരിൽ പിരിച്ച ഫണ്ട് മുക്കിയ നേതാവിന് ജയ് വിളിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾക്ക് ഉളുപ്പുണ്ടോ?. യൂത്ത് കോൺഗ്രസിനെതിരെ തുടർച്ചയായി വാർത്താ സമ്മേളനം വിളിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റും നിലപാട് വ്യക്തമാക്കണം. കേരളത്തിലുടനീളം സിപിഐഎം പിരിക്കുന്ന രക്തസാക്ഷി ഫണ്ടുകളൊക്കെ പരിശോധിക്കപ്പെടണം.
കുഞ്ഞികൃഷ്ണൻ ഫണ്ട് പിരിവിനെപ്പറ്റി അന്വേഷിക്കാൻ ഇറങ്ങിയപ്പോൾ ഉണ്ടായ കാഴ്ച്ച കേരളത്തിനെ ആശങ്കപ്പെടുത്തുന്നു. കൊല്ലപ്പെട്ടയാളുടെ പേരിൽ പിരിക്കുന്ന ഫണ്ട് പോലും സിപിഐഎം കൈയിട്ടു വാരുന്നു. സിപിഐഎം എന്ന പ്രസ്ഥാനത്തിൽ വിശ്വസിച്ച് ഇനി ആര് നിൽക്കും. ധൻരാജ് ഫണ്ട് തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.







