പറയാനുളളത് പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂർ. പരിപാടിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.ഡൽഹി ചർച്ചയിലെ വിട്ടുനിൽക്കലിൽ അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ പ്രതികരണം.മാധ്യമങ്ങളിൽ വരുന്നതിൽ ശരിയും തെറ്റുമുണ്ടെന്നും ശശി തരൂർ പറഞ്ഞു. അതൊന്നും പൊതുവേദിയിൽ ചർച്ച ചെയ്യുന്നത് ശരിയല്ല. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചു. പാർട്ടിക്കകത്ത് പറയാനുള്ളത് പാർട്ടിക്കകത്ത് പറയും
എറണാകുളം വിവാദത്തെ കുറിച്ച് ഒന്നും പറയാനില്ല. എൻ്റെ പുസ്തകം ഇവിടെ പ്രകാശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയ പരിപാടിയുടെ പേരിൽ ജയ്പൂർ ലിറ്റററിഫെസ്റ്റിലെ പരിപാടി മാറ്റേണ്ടി വന്നു. അതുകൊണ്ടാണ് കോഴിക്കോട് പങ്കെടുത്തതെന്നും തരൂർ വ്യക്തമാക്കി.







