‘തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരേഖ പ്രധാനമന്ത്രി പ്രകാശനം ചെയ്യും’; വി.വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുമെന്ന് മേയർ വി വി രാജേഷ് ട്വന്റിഫോറിനോട്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം വികസന സാധ്യതയും റിപ്പോർട്ടാക്കി സമർപ്പിച്ചു. വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രധാനമന്ത്രിയുടെ പ്രഖ്യപനങ്ങളിൽ പ്രതീക്ഷയെന്നും വി.വി രാജേഷ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. തിരുവനന്തപുരം നഗരത്തിൻ്റെ വികസന ബ്ലൂപ്രിൻ്റ് പ്രധാനമന്ത്രി മേയർ വി.വി രാജേഷിന് കൈമാറും. ബിജെപി പ്രവർത്തകർ റോഡ് ഷോ അടക്കം വിവിധ പരിപാടികളോടെ മോദിയെ സ്വീകരിക്കും.

രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മോദി റോഡ് ഷോയ്ക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കും. കേരളത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് മോദി നിർവഹിക്കും. 11 മണിയോടെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പ്രധാനമന്ത്രി ബിജെപി സമ്മേളത്തിൽ എത്തുക.