മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ മുസ്ലിം ലീഗ്. പരാമർശം ഒറ്റപ്പെട്ടതല്ലെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായപ്പോൾ ലെവൽ തെറ്റിയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പേര് നോക്കി കാര്യങ്ങൾ നിശ്ചിക്കാൻ ആണ് സജി ചെറിയൻ പറയുന്നത്. മുസ്ലിം ലീഗിന് തീവ്രത പോര എന്ന് പറഞ്ഞ് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎംഎ സലാം വിമർശിച്ചു.സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവം അല്ല. എ കെ ബാലനിലേക്കും സജി ചെറിയാനിലേക്കും ഒക്കെ പാർട്ടി അധഃപതിച്ചു. ലീഗിനെ പ്രകോപിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗ് ആണെന്ന് പിഎംഎ സലാം പറഞ്ഞു.ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് അദേഹം കുറ്റപ്പെടുത്തി. പിഡിപിഐയെ ആരാണ് കേരളത്തിൽ വളർത്തിയത്. എസ്ഡിപിഐയെയും പിഡിപിഐയും കേരളത്തിൽ വളർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് അദേഹം ആരോപിച്ചു.
‘സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ല; വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗ് ആണ്’; പിഎംഎ സലാം








