മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; എക്സിൽ വമ്പൻ മത്സരം നടത്താൻ മസ്ക്
എക്സിൽ വൻ എഴുത്ത് മത്സരം നടത്താൻ ഇലോൺ മസ്ക്. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് പുതിയ നീക്കം.2026 ജനുവരി 16-ന് ആരംഭിച്ച ഈ മത്സരം ജനുവരി 28 വരെ നീണ്ടുനിൽക്കും. നിലവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. ഉള്ളടക്കം ഒറിജിനൽ ആയിരിക്കണമെന്നും കുറഞ്ഞത് 1,000…
