Headlines

ജിദ്ദയില്‍ വനിതകള്‍ക്കായി ‘ഡിപോര്‍ട്ടസ് 2.0’ കായിക മേള ഒരുങ്ങുന്നു

വിമന്‍ ഓഫ് വിസ്ഡം’ (WOW) ലേഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കായിക സംഗമം ‘ഡിപോര്‍ട്ടസ് 2.0’ (Deportes 2.0) ജനുവരി 23-ന് ജിദ്ദയില്‍ നടക്കും. അല്‍ ഹരാസത്തിലെ സ്‌പോര്‍ട്‌സ് വില്ലയില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11 മണി വരെയാണ് പരിപാടി. 18 വയസ്സും അതിനു മുകളിലുമുള്ള വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.ക്ലബ്ബ് ഭാരവാഹികളായ ഫസ്ന സുബൈര്‍, ജെസ്സി സുബൈര്‍, റെജിന നബീല്‍, ഹസ്ന സനം, ഹന്ന ഫാത്തിമി , ഫെബി ഷാമില്‍, സഫ കരുമാര, സുമിന കുട്ടിയാലി, ഷംന സനൂജ് എന്നിവരാണ് ഈ കായിക മേളയ്ക്ക് നേതൃത്വം നല്‍കുന്നത്. (Deportes 2.0 in Jeddah| WOW).ജിദ്ദയിലെ പ്രവാസി വനിതകള്‍ക്കിടയില്‍ ശാരീരികക്ഷമതയും മാനസിക ഉല്ലാസവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കായിക സംഗമം ഒരുക്കിയിരിക്കുന്നത്.
‘ടേണ്‍ അപ്പ് ദി ടെമ്പോ, ഇറ്റ്‌സ് ഗെയിം ടൈം’ (Turn up the tempo, its game time) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മത്സരം.ജിദ്ദയിലെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിന് വനിതകള്‍ ഈ കായിക മേളയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.