രാജ്യമാകെ തരംഗമായി മാറിയ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ച് വാഴ 2. ഒക്ടോബർ രണ്ടിന് റിലീസ് പ്രഖ്യാപിച്ച ദൃശ്യം മലയാള സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ വഴികൾ തുറന്നിടുമെന്ന പ്രതീക്ഷിച്ചിരിക്കുകയും മറ്റ് ചിത്രങ്ങൾ മോഹൻലാലിൻറെ ഭീമൻ ചിത്രത്തിന് മാറി നിന്ന് വഴിയൊരുക്കുകയും ചെയ്യുമ്പോഴാണ് ഒരു കൂട്ടം യുവ താരങ്ങളുമായി വന്ന് സവിൻ എ എന്ന യുവ സംവിധായകൻ വാഴ 2 വുമായി വന്ന് കൊമ്പ് കോർക്കുന്നതു എന്നത് ശ്രദ്ധേയമാണ്.എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ സംസാര വിഷയമാക്കിയിരിക്കുന്നത് മറ്റൊരു രസകരമായ സംഭവം ആണ്. വാഴ 2 വിൽ അതിഥി താരങ്ങൾ പോലെ 3, 4 രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഹാഷിർ, അമീൻ, അലൻ തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.ഒന്നാം ഭാഗത്തിൽ ഹാഷിറിന്റെയും സംഘത്തിന്റെയും ആദ്യം കാണിക്കുന്നത് വാഴയിലെ നായകന്മാർ ദൃഷ്യൻ ഒന്നാം ഭാഗത്തിന് ടിക്കറ്റെടുക്കാൻ ബഹളം കൂട്ടുമ്പോഴാണ്. രംഗത്തിൽ മോഹൻലാലിൻറെ പോസ്റ്ററിന് മുന്നിൽ ഹാഷിർ നിൽക്കുന്ന ചിത്രമാണ് വാഴ 2 ദൃശ്യം 3 ക്ലാഷ് റിലീസ് പ്രഖ്യാപനത്തിന് ശേഷം ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
പുതുമുഖങ്ങളുടെ ചിത്രമാണെന്ന് കരുതി പുച്ഛിക്കണ്ട, വാഴ ഒന്നാം ഭാഗം സൂപ്പർഹിറ്റായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. മാത്രം അല്ല ഇരു ചിത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം വ്യക്തമായ പ്രേക്ഷകർ ഉണ്ടെന്നും രണ്ടസും ഒരുപോലെ വിജയം നേടുമെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നു.








