ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു
കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്യതകൾ വർധിപ്പിക്കാനും അവസരമൊരുക്കുന്ന ഇന്റർനാഷണൽ ബയർ–സെല്ലർ മീറ്റ് — ട്രേഡെക്സ് കേരള 2026 — ഫെബ്രുവരി 17, 18 തീയതികളിൽ കൊച്ചിയിൽ നടക്കും. ഇതിന്റെ ഭാഗമായി ട്രേഡെക്സ് കേരള 2026 ലോഗോ, നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.“കേരളത്തിന്റെ ഉത്പന്നങ്ങളെയും സംരംഭകരെയും ആഗോള വിപണിയിൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നതിനുള്ള നിർണായക വേദിയായി ട്രേഡെക്സ് കേരള 2026 മാറും….
