കനഗോലു സർവേ റിപ്പോർട്ട് പ്രകാരം കോൺഗ്രസ് സ്ഥാനാർഥി നിർദേശം. വിജയ സാധ്യത പട്ടികയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനാർഥി. അഡ്വ പ്രവീൺ കുമാറിനെ കൊയിലാണ്ടിയിൽ മത്സരിപ്പിക്കാൻ നിർദേശം.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് എംഎൽഎമാരില്ലാത്ത കോഴിക്കോട് ജില്ലയിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. ചുരുങ്ങിയത് രണ്ട് എംഎൽഎമാരെങ്കിലും ഇത്തവണ ജില്ലയിൽ നിന്ന് ഉണ്ടാകുമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് അവർ മുന്നോട്ട് പോകുന്നത്.
വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവീൺകുമാർ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തൻ്റെ ഇഷ്ടം മുതിർന്ന നേതാക്കളോട് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനിടയിലാണ് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടിയിൽ കണ്ണുവച്ചത്.
എന്നാൽ പി വി അൻവറിന് ബേപ്പൂരിൽ വിജയ സാധ്യത ഇല്ല. ബേപ്പൂരിൽ ആദം മുൻഷി യുടെയും കെപി നൗഷാദലിയുടെയും പേര് ആണ് പരിഗണനയിൽ ഉള്ളത്. ബാലുശേരി – KSU നേതാവ് ടീവി സൂരജ്, കോഴിക്കോട് നോർത്ത് – കെ ജയന്ത്, നാദാപുരം – കെഎം അഭിജിത്. എലത്തൂരിൽ – വിദ്യാ ബാലകൃഷ്ണൻ, ദിനേശ് മണി എന്നിവരുമാണ് സജീവ പരിഗണനയിൽ ഉള്ളത്.






