Headlines

‘രാഹുൽ മാങ്കൂട്ടം കുടുംബ ജീവിതം തകർത്ത് ഗർഭിണയാക്കി, ഗർഭഛീത്രം നടത്തി എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു’; അതിജീവിതയുടെ ഭർത്താവ്

ഇത്രയും ദിവസം താൻ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് രാഹുലിന് എതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവ്. കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിൽ MLA. SIT വീട്ടിൽ വന്ന് വിവരങ്ങൾ ശേഖരിച്ചു.തനിക്ക് വലിയ മാനനഷ്ട്ടം ഉണ്ടായി. രാഹുൽ കുറ്റം ചെയ്തിട്ടുണ്ട്. ഒരു MLA കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോൾ രണ്ട് കക്ഷിയെയും വിളിക്കണം. തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല. യുവതിയെ ഗർഭിണയാക്കിയതിലും ഗർഭഛീത്രം നടത്തിയതിലും തൻ്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം നടന്നു.
കേരളത്തിലെ ഒരു MLA കുടുംബം തകർക്കുകയാണ് ചെയ്തത്. യുവതിയുടെ ഐഡിറ്റിറ്റി വെളിപ്പെടുത്തിയതോടെ തൻ്റെ ഐസിറ്റിറ്റികൂടി വെളിപ്പെട്ടു. കോൺഗ്രസ്,സിപിഎം,ബിജെപി നേതാക്കൾ ബന്ധപ്പെട്ട് എന്നെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അതിജീവിതയുടെ ഭർത്താവ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിതയുടെ ഭർത്താവ് പരാതി നൽകിയിരുന്നു. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു.
തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതയിൽ പറയുന്നു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. ‌പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ്.
പുതിയ പരാതി നിര്‍ണായകമാകുക കോടതിയിലായിരിക്കും. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളവാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കാന്‍ കഴിയും. കുടുംബപ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ഇടപ്പെട്ടുള്ള പരിചയമാണ് യുവതിയുമായിട്ടുള്ളതാണെന്നാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അതിനെ തള്ളുന്നതാണ് ഭര്‍ത്താവിന്റെ പരാതി.