Headlines

‘മറ്റത്തൂരിൽ BJP കൂട്ടുകെട്ട് അറിയാതെയാണ് വോട്ട് ചെയ്തത്’; കോൺഗ്രസിൽ നിന്ന് രാജിവച്ച വാർഡ് മെമ്പർ

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയുമായുള്ള കൂട്ടുകെട്ട് അറിയാതെയാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച വാർഡ് മെമ്പർ അക്ഷയ് സന്തോഷ്. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടിനെ കുറിച്ച് താൻ അറിഞ്ഞത്. വർഗീയശക്തിയായ ബിജെപിയുമായി പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അക്ഷയ് സന്തോഷ് പറഞ്ഞു. ബിജെപി കൂട്ടുകെട്ട് അറിയാതെ തങ്ങളുടെ കയ്യിൽ നിന്ന് രാജിക്കത്ത് ഒപ്പിട്ടു വാങ്ങിയതെന്നും അക്ഷയ് സന്തോഷ് പറഞ്ഞു

ഇന്നലെ രാവിലെയാണ് എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെച്ചെന്ന് ചൂണ്ടിക്കാട്ട് കത്ത് പുറത്തുവന്നത്. പിന്നീടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമത ടെസി ദജോസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി എത്തിച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ച എട്ട് അംഗങ്ങൾ ബിജെപി പിന്തുണ തേടിയത്. പിന്നാലെയാണ് വിമതയായ ടെസി ജോസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സമാനാമയ സ്ഥിതിയുണ്ടായി.

അക്ഷയ് അടക്കമുള്ള എട്ട് പ്രവർത്തകരെ ഇന്നലെ രാത്രിയോടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മറ്റത്തൂരിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയെ പിന്തുണച്ച കോൺഗ്രസിന്റെ എട്ട് വാർഡ് അംഗങ്ങളെയും, രണ്ട് വിമതരേയും അയോഗ്യരാക്കാനുള്ള നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.