സർക്കാരിനെതിരായ ജനവികാരം പ്രകടമായി എന്നതിൻ്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ ഇല്ലാതാക്കി. ഇതിനെതിരെ ജനുവരി ഒന്നിന് 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധവും നരേന്ദ്രമോദിയുടെ കോലം കത്തിക്കലും നടക്കും.
ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യേണ്ടവരിലേക്ക് അന്വേഷണം എത്തുന്നില്ല. ആരെ രക്ഷിക്കാനാണ് SIT ശ്രമിക്കുന്നത്. സർക്കാർ അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നു. ഈ മാസം 30 ന് SIT ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.
വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയിട്ടില്ല. ചലഞ്ച് മാത്രമാണ് നടത്തിയത്. ഒരു കോടി അഞ്ചു ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിലെ ചെറുപ്പക്കാർ വിജയിച്ചു കയറിയത് പാർട്ടിക്ക് ജനം നൽകുന്ന സന്ദേശം. ഈ സന്ദേശം നിയമസഭ തിരഞ്ഞെടുപ്പിൽ നേതൃത്വം വിവേകത്തോടെ പരിഗണിക്കും എന്ന് പ്രതീക്ഷയെന്നും ഓ ജെ ജെനീഷ് വ്യക്തമാക്കി.
പിടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി 13 ദിവസം മുഖ്യമന്ത്രി കയ്യിൽ വെച്ചിരുന്നു. പക്ഷപാതപരമായ സ്ത്രീപക്ഷ നിലപാട് ആണ് സിപിഐഎമ്മിന്. നടി ആക്രമിക്കപ്പെട്ട കേസിൽ ഹാഷ് ടാഗ് അല്ല വേണ്ടത്. നീതി വാങ്ങി കൊടുക്കുന്നതിൽ സര്ക്കാർ പരാജയപ്പെട്ടുവെന്നും ഓ ജെ ജനീഷ് വ്യക്തമാക്കി.







