Headlines

‘ഞാൻ സ്വയം സേവകൻ, ആർക്കും അപേക്ഷ നൽകിയിട്ടില്ല; യൂഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

താൻ യൂഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. വാർത്ത കണ്ടത് മാധ്യമങ്ങളിലൂടെയാണ്. ഞാൻ NDA വൈസ് ചെയർമാനാണ്, ഞാൻ UDF ലേക്ക് എന്ന വാർത്ത കണ്ടു. വാർത്ത തീർത്തും തെറ്റാണ്. അങ്ങനെയാണ് വാർത്താ സമ്മേളനം വിളിച്ചത്

കാമരാജ് കോൺഗ്രസും VSDP യും രണ്ടാണ് അപേക്ഷ ഉണ്ടെങ്കിൽ വി ഡി സതീശൻ പുറത്ത് വിടണം. അപേക്ഷ ഞാൻ നിഷേധിക്കുന്നു. NDA യിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാൽ അത് പരിഹരിക്കാനുള്ള കഴിവ് എനിക്ക് ഉണ്ട്.

ഈ വിഷയത്തിൽ UDF നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ, VD സതീശൻ എന്നിവർ എന്നോട് തൃപ്തനാണോ എന്ന് ചോദിച്ചു. തൃപ്തനല്ല എന്ന് പറഞ്ഞിരുന്നു, അത് ഇടത് പക്ഷ നേതാക്കളോടും പറഞ്ഞിരുന്നു.

ചാടി പോകാനുള്ള പ്രശ്നം ഇല്ല. ഞാൻ സ്വയം സേവകൻ. NDA ഘടക കക്ഷികൾ തൃപ്തരല്ല. ഘടക കക്ഷികളോടുള്ള സമീപനം തിരുത്തണം. ഒരു ചർച്ചയും നടന്നിട്ടില്ല. അപേക്ഷ തന്നു എന്നാണ് VD സതീശൻ പറഞ്ഞത്. കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ. പത്ത് വർഷം മുൻപ് മുന്നണിയിൽ എടുക്കാമെന്ന് പറഞ്ഞ് ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നു. കാപട്യം കാണിക്കാൻ തയ്യാറല്ല.

രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായിരിക്കുന്ന കാലത്ത് NDA യിൽ തുടരും. VSDP യുടെ നിലപാട് BJP യുമായി അകലം പാലിക്കും. അത് മാറ്റാം വന്നിട്ടില്ല കാമരാജ് കോൺഗ്രസ് ആണ് ഘടക കക്ഷി. ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നാൽ ഒറ്റയ്ക്ക് മത്സരിക്കും.UDF ൽ പോകുന്നില്ല, വാഗ്ദാനം തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.