‘ ചരിത്രദൗത്യം ഏറ്റെടുത്തവര്‍ക്ക് അഭിവാദ്യങ്ങള്‍.’ ; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ കേരളത്തിന്റെ ചരിത്രത്തിലെ ആവേശകരമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രിയെന്ന് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാജ്യത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന ബഹുമതി ഇനി എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് എറണാകുളത്ത് ശസ്ത്രക്രിയയ്ക്ക്…
