‘അങ്ങേയറ്റം ഖേദകരം’; ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ്

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ്. ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധിക്കാൻ അനുവദിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് ബംഗ്ലാദേശ് അറിയിച്ചു. പ്രതിഷേധം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നില്ലെന്നും ബംഗ്ലാദേശിലെ ദീപു ചന്ദ്രദാസിന്റെ കൊലപാതകം ന്യൂനപക്ഷങൾക്ക് നേരെയുണ്ടായ ആക്രമണമായി ചിത്രീകരിക്കാനുള്ള ഇന്ത്യൻ ശ്രമം നിരസിക്കുന്നതായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളെ പിടികൂടിയെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബം​ഗ്ലാദേശിലെ സ്ഥിതിഗതികളിൽ ഇന്ത്യ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് ബം​ഗ്ലാ​ദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയ്ക്കെതിരെ രം​ഗത്തെത്തിയത്. അതേസമയം അതേസമയം ഇന്ത്യയിലെ ബം​ഗ്ലാദേശ് ഹൈക്കമ്മിഷന് നേരെ ആക്രമണം ഉണ്ടായെന്ന ബം​ഗ്ലാദേശ് മാധ്യമങ്ങളുടെ വാർത്ത വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു. ദീപു ചന്ദ്രദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധം മാത്രമേ നടന്നിട്ടുള്ളൂ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബം​ഗ്ലാദേശ് ഹൈക്കമ്മിഷന് സുരക്ഷാ പ്രശ്നങ്ങൾ പ്രതിഷേധക്കാർ സൃഷ്ടിച്ചില്ലെന്ന് വിദേശമന്ത്രാലയ വാ​ക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

സ്ഥിതി ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ ആശങ്ക അറിയിച്ചു. ഇന്ത്യൻ അധികൃതർ ബംഗ്ലാദേശ് അധികൃതരുമായി ബന്ധം പുലർത്തിവരുന്നു. ദീപു ചന്ദ്രദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ദീപു ചന്ദ്ര ദാസിനെ മരത്തിൽ കെട്ടിത്തൂക്കുകയും തീകൊളുത്തുകയും ചെയ്യുകയായിരുന്നു.