തുടർച്ചയായ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇതോടെ 37,800രൂപയായി. 4724 രൂപയാണ് ഗ്രാമിന്റെ വില
ആഗസ്റ്റിൽ പവന്റെ വില 42,000 രൂപ വരെ എത്തിയിരുന്നു. പിന്നീട് 4400 രൂപ വരെ കുറഞ്ഞ് 37,600 രൂപയിലെത്തി. നാല് ദിവസത്തെ തുടർച്ചായ കുറവിന് ശേഷമാണ് ഇന്ന് വർധനവുണ്ടായത്