Headlines

ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല; നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്’; രാജീവ് ചന്ദ്രശേഖർ

ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ലെന്നും നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആർഎസ്എസിന്റെ സഹായം അഭ്യർത്ഥിച്ചതായും രാജിവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപിയിലെ ഗ്രൂപ്പിസം വലിയ വെല്ലുവിളിയാകുമെന്നായിരുന്നു താൻ ആദ്യം ഇവിടെ എത്തിയപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ഗ്രൂപ്പിസം കണ്ടിട്ടില്ല. അങ്ങനെയൊരു അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവരും പിന്തുണ നൽകുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്. അതിനെ നെഗറ്റീവായിട്ട് കാണുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

കേരളത്തിലെ ബിജെപി പ്രവർത്തകർ സമർപ്പണത്തോടെ പ്രവർത്തിക്കുന്നവരാണെന്നും അദേഹം പറഞ്ഞു. താൻ ആർഎസ്എസിന്റെ ഭാഗമായിട്ടില്ല. എന്നാൽ ആർഎസ്എസ് ബന്ധം ഉണ്ട്. കർണാടകയിൽ നിന്ന് തുടങ്ങിയ ബന്ധമാണതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുതലാളി പ്രയോഗം സഖാക്കളുടേതാണ്. പണ്ട് ഞാൻ ബിസിനസ്സ്മാൻ ആയിരുന്നു. ബിസിനസ്സിൽ നിന്നും പൊളിറ്റിക്സിൽ വന്നു. രാഷ്ട്രീയത്തിലേക്ക് ആർക്കും വരാൻ അവകാശം ഉണ്ട്‌. ചിപ്പ് ഡിസൈനർ ആയി തുടങ്ങി ബിസിനസ്സിൽ എത്തി ഇപ്പോൾ രാഷ്ട്രീയക്കാരൻ ആയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.