UDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറെന്ന് പരാതി. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വാഴക്കാട് വാർഡിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടാഴ്ച മുൻപാണ് കാർത്തികേയൻ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്.
മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് പ്രതിഷേധിച്ചായിരുന്നു പാർട്ടി മാറ്റം. ബൈക്കുകളിലെത്തിയ സംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി പലവിധ ഭീഷണികൾ നേരിടുന്നതായും കാർത്തികേയൻ പറഞ്ഞു. പോത്തൻകോട് പൊലീസിൽ പരാതി നൽകി.








