ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു. അധ്യാപകനായ വിപിന്‍ യാദവാണ് മരിച്ചത്. യുപി ഗോണ്ടയിലാണ് സംഭവം. എസ്ഐആര്‍ നടപടികളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 7.30ഓടെയാണ് വിഷം കഴിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുന്‍പ് വിപിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു
അതേസമയം, എസ്ആര്‍ നടപടികളില്‍ സമ്മര്‍ദ്ദം നേരിട്ടുന്നു എന്ന ആരോപണം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. ആത്മഹത്യയ്ക്ക് കാരണം കുടുംബ വിഷയമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.






