Headlines

ശബരിമല സ്വർണക്കൊള്ളയിൽ CPIM എന്ത് നടപടി എടുത്തു?, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചു: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെങ്കിൽ പാർട്ടി കൂടി ആലോചിച്ച് തീരുമാനിക്കും.

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ CPIM എന്ത് നടപടി സ്വീകരിച്ചു. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്തു. കൂടുതൽ പ്രതികരിക്കാനില്ല. ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ല. ഇനി കൂടുതൽ ചെയ്യേണ്ടതുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞടുപ്പിൽ പരമാവധി സ്ഥാനാർത്ഥികളെ താഴെത്തട്ടിൽ നിന്ന് എടുത്തു. പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കി സ്ഥാനാർത്ഥികളെ നിർണയിച്ചു. പ്രശ്നങ്ങൾ കുറവുള്ളത് കോൺഗ്രസിലാണ്. തിരഞ്ഞെടുപ്പിനെ ഏറ്റവും കോൺഫിഡൻസിൽ സമീപിക്കുന്നത് യുഡിഎഫും കോൺഗ്രസുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.