രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല. രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാൽ കുറ്റി ചൂലുകൊണ്ട് ജനം മറുപടി നൽകും.
കോൺഗ്രസ് ഒരാളെ പുറത്താക്കിയാൽ അകത്താക്കി എന്നാണ് അർത്ഥം. ആളുകളെ കായികപരമായി നേരിടലല്ല പ്രതിഷേധം കൊണ്ട് ഉദ്ദേശിക്കുന്നത്. ജന മനസ്സിൽ പ്രതിഷേധം കൊടുങ്കാറ്റ് പോലെ ഉണ്ടാകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.
സ്ത്രീ പീഡകന്മാരെ സമൂഹമാകെ ഒറ്റപ്പെടുത്തുകയാണ്. പാലത്തായി സംഭവത്തിലെ ഉത്തരവാദിയായ അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷയാണ് കോടതിയിൽ നിന്നും ഉണ്ടായത് കേസ് തേച്ച് മായ്ച്ച് കളയാനുള്ള പരിശ്രമം ബിജെപി ഉന്നത തലങ്ങളിൽ നടത്തിയിരുന്നു. അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി, ശിക്ഷ നൽകി.
സ്ത്രീ പീഡകന്മാർ ആരായാലും സ്ത്രീ പീഡകന്മാരാണ്. വസ്തുതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിലപാടുകൾ മാത്രമാണ് സിപിഐഎമ്മിന് ഉള്ളത്. ഈ പ്രശ്നത്തിലും സിപിഐഎം സ്വീകരിച്ചത് ശരിയായ നിലപാടാണ്. പീഡനത്തിന് വർഗീയത ഇല്ല. പീഡകന്മാരെ വർഗീയ പരമായി വേർർത്തിരിക്കാൻ കഴിയില്ല.
ഹരീന്ദ്രൻ പറഞ്ഞിട്ടുള്ള ഒരു കാര്യം. എല്ലാ വർഗ്ഗത്തിലും പെട്ട പീഡകന്മാരെ ഒറ്റപ്പെടുത്തണം എന്നതാണ്. അത് മാധ്യമങ്ങൾ വക്രീകരിക്കുകയാണ്. സിപിഐഎം സംഘപരിവാറിന്റെ വക്താക്കൾ എന്ന പ്രചാരണം. പ്രചാരവേലയിൽ അർത്ഥമില്ല. അതിൽ ഒരു വസ്തുതയുമില്ല. സിപിഐഎമ്മോ ഇടതുപക്ഷമോ സംഘപരിവാറിന്റെ വക്താക്കൾ അല്ല. അവരുടെ രാഷ്ട്രീയത്തിനോട് യോജിപ്പുമില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.





