ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരിൽ വ്യാപക റൈഡുമായി പൊലീസ്

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം.
വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. അതിർത്തി ജില്ലയായ പൂഞ്ചിൽ ആണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുക.2021 മുതൽ ഭീകരവാദ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം.

ഭീകരർക്ക് ഭക്ഷണം, പാർപ്പിടം, അവശ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്ന വ്യക്തികൾ, ഗതാഗതം അല്ലെങ്കിൽ സുരക്ഷിതമായ വീടുകൾ നൽകുന്നവർ, തീവ്രവാദികളുമായി ആശയവിനിമയം നിലനിർത്തുന്നവർ, സുരക്ഷാ സേനയുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യ വിവരങ്ങൾ കൈമാറുന്നവർ, അല്ലെങ്കിൽ ഭീകര പ്രവർത്തനങ്ങൾക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ്, നെറ്റ്‌വർക്കിംഗ് നടത്തുന്നവരെ കുറിച്ച് അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.