‘ചാവേറാക്രമണം രക്തസാക്ഷിത്വം’; ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ഉമർ നബി

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തെ ന്യായീകരിച്ചുള്ള ചാവേർ ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുമ്പുള്ള വിഡിയോ ആണ് പുറത്തുവന്നത്. ചാവേറാക്രമണം രക്തസാക്ഷിത്വമെന്ന് വിഡിയോയിൽ ഉമർ നബി പറയുന്നു. അതിനിടെ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. അതേസമയം…

Read More

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരിൽ വ്യാപക റൈഡുമായി പൊലീസ്

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി…

Read More

ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ…

Read More

‘ഇപ്പോൾ നാട്ടുകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല, ജനങ്ങൾ എല്ലാം നന്നായി പ്രതികരിക്കുന്നു’: വൈഷ്ണ സുരേഷ്

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ച് പ്രചരണം തുടരുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. ജനങ്ങൾ എല്ലാം നന്നായി പ്രതികരിക്കുന്നു. ഇന്നലെ വരെ വീടുകളിൽ കയറിയിരുന്നില്ല, എന്നിട്ടും നല്ല പിന്തുണ ലഭിച്ചു. ഇപ്പോൾ നാട്ടുകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. എല്ലാവർക്കും നല്ല പരിചയം ആയി. പാർട്ടിയിൽ നിന്ന് നല്ല പിന്തുണ ലഭിച്ചു. സ്ഥാനാർഥിത്വത്തിന് അനുകൂലമായുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടു. കോടതിയിലും നിയമ സംവിധാനങ്ങളിലും…

Read More

ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു

കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കൊമ്പൻ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര ഗണപതി ചരിയുകയായിരുന്നു. എരണ്ടക്കെട്ടിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമാണ് കൊമ്പൻ മാവേലിക്കര ഗണപതി. വിവരമറിഞ്ഞ് നിരവധി ആനപ്രേമികളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.

Read More

ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം; പ്രമേയം തള്ളി ഹമാസ്‌

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ സമാധാനപദ്ധതിക്ക് അംഗീകാരം നൽകി യുഎൻ രക്ഷാസമിതി. ബ്രിട്ടൻ , ഫ്രാൻസ് , സൊമാലിയ ഉൾപ്പെടെ 13 രാജ്യങ്ങൾ നിർദേശത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ഇതെന്ന് ട്രംപ് പ്രതികരിച്ചു. താൻ അധ്യക്ഷനായ സമാധാന ബോർഡിലെ അംഗങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനവും മറ്റ് തുടർ പ്രഖ്യാപനങ്ങളും വരുന്ന ആഴ്ചകളിൽ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിൽ പ്രമേയം പരാജയപ്പെട്ടുവെന്ന് ഹമാസ് പ്രതികരിച്ചു….

Read More

‘എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം’; സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. അമിത ജോലിഭാരം മൂലമാണ് കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച…

Read More

ബംഗ്ലാദേശിന്റെ വിലപേശലിൽ വീഴില്ല; ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി രാഷ്ട്രീയ കാരണങ്ങളാലുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ കോടതി വിധി തള്ളിയ ഷെയ്ഖ് ഹസീന ഇന്ത്യ വിടില്ലെന്ന് അറിയിച്ചു. തനിക്കെതിരായ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും അദ്ദേഹത്തോടൊപ്പമുള്ളവരും ചേർന്ന് തന്നെ ശിക്ഷിക്കാൻ നടത്തിയ ഗൂഢാലോചന ആണിതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. 2024ലെ വിദ്യാർത്ഥി പ്രക്ഷോഭം സംബന്ധിച്ച കുറ്റകൃത്യങ്ങൾക്കാണ് ബംഗ്ലാദേശ്…

Read More

സോപാനത്തിലെ പാളികളുടെ സാമ്പിളുകൾ ശേഖരിച്ചു; സന്നിധാനത്തെ എസ്ഐടി പരിശോധന പൂർത്തിയായി

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എസ്ഐടി പരിശോധന പൂർത്തിയായി. പുലർച്ചെയോടെയാണ് പരിശോധന അവസാനിച്ചത്. എസ്ഐടി സംഘം സാമ്പിളുകൾ ശേഖരിച്ചു. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങൾ, ശ്രീകോവിലിന്റെ നാലുവശത്തെയും കൽത്തൂണുകളിലെ പാളികൾ എന്നിവയിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങും. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ്ണം ശേഖരിച്ചിരിക്കുന്നത്. സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിൽ പരിശോധനയ്ക്ക് അയക്കും. തിങ്കളാഴ്ച ഉച്ചപൂജയ്ക്ക് നടയടച്ചപ്പോൾ ഇവയെല്ലാം ഇളക്കിയെടുത്തായിരുന്നു പരിശോധന….

Read More

സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

ദില്ലി: സൗദി ബസ് അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാൻ 48 മണിക്കൂർ എങ്കിലും വേണ്ടി വരും. മരിച്ചവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും. സംസ്കാരം ഇതിനു ശേഷമാണു തീരുമാനിക്കുക. ബസപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒമ്പത് പേരും കുട്ടികളാണ്. അപകടത്തിൽ രക്ഷപ്പെട്ട ഒരേയൊരാളായ അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച്ച തിരികെ…

Read More