Headlines

ഋഷഭ് പന്തിന് റെക്കോര്‍ഡ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം, പിന്നിലാക്കിയത് സെവാഗിനെ

നിനച്ചിരിക്കാതെ ഉണ്ടായ വാഹനപകടത്തിന് ശേഷം ഏറെ നാള്‍ കാത്തിരുന്ന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരമാണ് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടി മടങ്ങിയെത്തിയ ശേഷം ഈഡന്‍ ഗാര്‍ഡനില്‍ ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് താരം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ആണ് പന്തിന്റെ പേരിലായത്. പന്ത്രണ്ട് വര്‍ഷത്തിലധികമായി വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്നു ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ സിക്‌സറുകള്‍ നേടി എന്ന അംഗീകാരം. ഇന്ത്യക്കായി സെവാഗ് 90 സിക്‌സറുകളും ഏഷ്യ ഇലവന് ആയി ഒരു സിക്‌സറുമാണ് നേടിയത്. എന്നാല്‍ 91 സിക്‌സറുകള്‍ നേടിയാണ് പന്ത് റെക്കോര്‍ഡ് ഇട്ടത്.

സൗത്ത് ആഫ്രിക്കയുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലാണ് രണ്ട് സിക്‌സറുകള്‍ പായിച്ച് റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. 92 സിക്‌സറുകളാണ് റിഷഭ് പന്തിന്റെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ 91 സിക്‌സര്‍ എന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.