ബെയ്ജിംഗ്: ദക്ഷിണ ചൈന കടല്‍ … ചൈന-അമേരിക്ക തര്‍ക്കം മുറുകുന്നു , സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറാന്‍ സാധ്യത ഏറെ. അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യയും. ചൈന നാല് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതാണ് ഇതിന് കാരണം. 2019-ലും ചൈന സമാനമായ പരീക്ഷണം നടത്തിയിരുന്നു. ചൈനീസ് മേഖലയില്‍ യുഎസ് ചാരവിമാനം നിരീക്ഷണപ്പറക്കല്‍ നടത്തിയെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ മിസൈല്‍ പരീക്ഷണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന ഇടപെടുകയാണെന്നും ജോ ബൈഡനെ വിജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നുമാണു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ട്രംപ് കടുത്ത നടപടികള്‍ എടുക്കുന്നത്.
ചൈന ദക്ഷിണ ചൈനാ കടലില്‍ നാല് മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികഅഭ്യാസത്തിന്റെ ഭാഗമായിരുന്നു നടപടി. ഹൈനാന്‍ ദ്വീപിനും പരാസെല്‍ ദ്വീപിനുമിടയ്ക്ക് കടലിലാണ് മിസൈലുകള്‍ പതിച്ചത്. അമേരിക്കയുടെ വാദങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ചൈന നല്‍കുന്നത്. അതിനിടെ അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യയും തുല്യരീതിയില് ഒരുങ്ങുന്നു.
ദക്ഷിണ ചൈനാ കടല്‍ മേഖലയില്‍ ഏതു ഭീഷണിയും നേരിടാന്‍ യുഎസ് സൈന്യം സജ്ജമാണെന്ന് യുഎസ് നാവിക സേനാ വൈസ് അഡ്മിറല്‍ സ്കോട്ട് ഡി കോണ്‍ പറഞ്ഞു.