സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം; രണ്ടെണ്ണം കോഴിക്കോട് മെഡിക്കൽ കോളജിൽ

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിലാണ്

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന തളിക്കുളങ്ങര സ്വദേശി ആലിക്കോയയാണ് മരിച്ചത്. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊന്ന് മലപ്പുറം കോഡൂർ സ്വദേശി ആലിക്കോയയാണ്. 65 വയസ്സായിരന്നു.

മലപ്പുറത്ത് ചികിത്സയിലിരുന്ന രണ്ടത്താണി സ്വദേശി മൂസ മരിച്ചു. 72 വയസ്സായിരുന്നു. കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പശ്ചിമബംഗാൾ സ്വദേശി സനാധൻ ദാസാണ് മരിച്ചത്. 49 വയസ്സായിരുന്നു.