Headlines

NM വിജയൻ്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണനെതിരെ കേസെടുത്ത് വിജിലൻസ്

ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുത്ത് വിജിലൻസ്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.

നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണ പൂർത്തിയാക്കി. വിജിലൻസ് ഡയറക്ടറുടെ അനുമതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്. എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നു.

എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്ന് പേർക്കെതിരെയാണ് പൊലീസ് പ്രതി ചേർത്തത്. എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്.