തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി. ടെക്നോപാര്‍ക്ക് ജീവനക്കാരിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് അകത്തുകയറിയത്. പെട്ടെന്ന് ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതിയുടെ മൊഴി.
പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. കെട്ടിടത്തില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. അതുകൂടി മനസിലാക്കിയാണോ പ്രതി അവിടേക്ക് എത്തിയത് എന്നതില്‍ വ്യക്തതയില്ല.