എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിന്റെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം. കെ പി സി സി ജനറൽ സെക്രട്ടറി എം ലിജുവിന്റെ ഇന്നോവ കാറും പൊലീസിന്റെ ഇന്റർ സെപ്ടർ വാഹനവുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു കാറും അപകടത്തിൽപെട്ടു. വയക്കൽ ആനാട് വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയിലേക്ക് പോകുന്നതിനടിയിലാണ് അപകടം ഉണ്ടായത്, എതിർ വശത്ത് നിന്ന് വന്ന പൊലീസ് വാഹനം നേരെ എന്റെ കാറിന് മുന്നിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് എം ലിജു പറഞ്ഞു. പൊലീസ് ഡ്രൈവർ ഉറങ്ങിപ്പോയെന്നാണ് അറിയാൻ സാധിച്ചത്. പിന്നിലെ കാറിലും ഇടിക്കുകയായിരുന്നു. ആ കാറിൽ ഉണ്ടായിരുന്നവർക്കാണ് പരുക്ക് കൂടുതലും സംഭവിച്ചതെന്നും എം ലിജു പറഞ്ഞു.