നാളെ നിശ്ചയിച്ചിരുന്ന എൻഎസ്എസ് യോഗം മാറ്റിവച്ചു. താലൂക്ക് യൂണിയൻ ഭാരവാഹികൾ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കാനായിരുന്നു യോഗം വിളിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു നിർണായക യോഗത്തിന് സർക്കുലർ പുറത്തിറക്കിയത്.
എൻഎസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചില താലൂക്ക് യൂണിയൻ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചത്. തുടർന്ന് യോഗം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.