15 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്ന് സോഫ്റ്റ്‌വെയർ കമ്പനിയായ ക്ലേസിസിന്റെ മാനേജിങ് ഡയറക്ടർ വിനോദ് തരകൻ. തിരുവല്ല മുളമൂട്ടിലച്ചൻ ഫൗണ്ടേഷനും സിഎംഎസ് കോളജും ചേർന്നു സംഘടിപ്പിക്കുന്ന ടോക്സ് ഇന്ത്യ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദേഹം.
ഉൽപാദന മേഖലയിൽ വായ്പകൾ ലഭ്യമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ബാങ്കുകളിൽ നിന്നുള്ള വായ്പയെ ആശ്രയിക്കണമെന്ന് വിനോദ് തരകൻ പറഞ്ഞു. കുറഞ്ഞ പലിശയിൽ വായ്പകൾ അനുവദിച്ച് ഉൽപാദന മേഖലയെ വളർത്തണം. സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യത ഇന്ത്യ ഇരട്ടിയാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചൈന നിലവിൽ 14 മടങ്ങ് മുൻപിലാണ്. കൂടുതൽ ബാങ്ക് വായ്പകളും പണലഭ്യത വർധിപ്പിക്കാൻ കഴിഞ്ഞതുമാണ് ചൈനയ്ക്ക് കരുത്തായതെന്ന് വിനോദ് തരകൻ പറഞ്ഞു.