Headlines

സി പി ഐയിൽ കൂട്ടക്കൊഴിഞ്ഞു പോക്ക്; 100 ലധികം പ്രവർത്തകർ പാർട്ടി വിടുന്നതായി പ്രഖ്യാപനം

എറണാകുളം പറവൂരിൽ സിപിഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. പറവൂർ മേഖലയിൽ നിന്ന് 100 ലധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സിപിഐഎമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് ഇടയാക്കിയത് എന്നാണ് പ്രവർത്തകരുടെ പ്രഖ്യാപനം.

കഴിഞ്ഞ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സിപിഐ വിഭാഗീയത അവസാനിച്ചുവെന്ന് ജില്ലാ നേത്യത്വവും സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതെല്ലം വെറുതെയായി എന്നതിന്റെ തെളിവാണ് പറവൂരിലെ സംഭവം. നാളെ നടക്കുന്ന സമ്മേളനത്തിൽ സിപിഐയിൽ നിന്നുള്ള സജീവ പാർട്ടി പ്രവർത്തകർ ഉൾപ്പടെ 100 ലധികം പേരാണ് സിപിഐഎമ്മിലേക്ക് ചേരാൻ പോകുന്നുവെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത്.