
ദുരന്തഭൂമിയായി കരൂര്‍; എങ്ങും കണ്ണീരും നിലവിളികളും മാത്രം; 39 മരണം സ്ഥിരീകരിച്ചു; മരിച്ചവരില്‍ 9 കുട്ടികള്‍
തമിഴ്‌നാട് കരൂര്‍ ടിവികെ പരിപാടിക്കിടെ തിക്കുംതിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ 39 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളുമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കരൂര്‍ മെഡി.കോളജിലെത്തി പരുക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജഡീഷ്യല്‍ അന്വേഷണത്തില്‍ ദുരന്ത കാരണം കണ്ടെത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്പാര്‍ട്ടി തമിഴക വെട്രിക് കഴകം സംഘടിപ്പിക്കുന്ന സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി…