താൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് ശേഷം ആദ്യ ഘട്ടമായി പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധ്യക്ഷനായി 6 മാസം കഴിഞ്ഞു. അടുത്ത 35 ദിവസം നിർണായകമാണ്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇനി ഗൃഹസമ്പർക്കത്തിൻ്റെ ദിവസങ്ങൾ. വിശ്രമിക്കാനാകാത്ത ദിനങ്ങളാണ്. പാർട്ടി കാഴ്ച്ചപ്പാട് വീടുവീടാന്തരം കയറി ജനങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനൽ ഇലക്ഷൻ. സെമി- ക്വാർട്ടർ അല്ല ഫൈനൽ തിരഞ്ഞെടുപ്പുകൾ. നിയമസഭ തിരഞ്ഞെടുപ്പും ഫൈനലാണ്. കേരളത്തിൽ അധികാരം പിടിക്കണം. മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസും പ്രചരിപ്പിക്കുന്ന നുണ പൊളിക്കണം. ആ രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ജനങ്ങളെ വിഢികളാക്കുന്ന രീതി അടുത്ത 35 ദിവസം കൊണ്ട് പൊളിക്കണം. കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റ് മാജിക്കുകളില്ല. പത്ത് കൊല്ലത്തെ സി പി ഐഎം ഭരണം അനാസ്ഥയുടെത്. അയ്യപ്പൻമാരെ ദ്രോഹിച്ച സിപിഐഎം അയ്യപ്പ സംഗമം നടത്തുന്നു. ജനങ്ങൾക് വേണ്ടി ഒന്നും ചെയ്യാത്ത സിപിഐഎം വികസന സദസ് സംഘടിപ്പിക്കുന്നു.
സിപി ഐഎം തകരുമ്പോൾ ഭരണം പിടിക്കാൻ നിൽക്കുകയാണ് കോൺഗ്രസ്. യു പി എ ഭരണകാലത്ത് കോൺഗ്രസ് ഇന്ത്യയെ നശിപ്പിച്ചു. ജനങ്ങളെ ചൂഷണം ചെയ്യുന്നതാണ് ഇവരുടെ രാഷ്ട്രീയം. പത്ത് കൊല്ലത്തെ അധികരത്തിൻ്റെ റിപ്പോർട്ട് എടുത്താൽ എന്തുണ്ട്. പെർഫോമൻസ് രാഷ്ട്രീയം കാണിച്ചത് ബിജെപി സർക്കാർ. ഇവിടെ വിലക്കയറ്റം അവിടെ വില കമ്മിയാക്കുന്നു. ബി ജെ പി സർക്കാരുള്ളിടത്ത് നല്ല ഭരണം.
കോൺഗ്രസ് സിപിഐഎമ്മിൻ്റെ റീൽ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.
പണി ചെയ്യാതെ അവാസ്തവം പ്രചരിപ്പിക്കുന്നു, ഇത് വീടുകൾ കയറി പൊളിക്കണം. ഇത് നിർണായക സമയം. ഒക്കെട്ടായി നിന്ന് ഗൃഹ സമ്പർക്കം നടപ്പിലാക്കണം. പാർട്ടിയെ ജയിപ്പിക്കണം മാറാത്തത് ഇനി മാറും. ബി ജെ പി വികസിത കേരളം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.